piyush-goyal-

ന്യൂഡൽഹി: കേന്ദ്രധന മന്ത്രാലയത്തിന്റെ താത്കാലിക ചുമതല പീയൂഷ് ഗോയലിന് കൈമാറി രാഷ്ട്രപതി ഉത്തരവിട്ടു. കേന്ദ്ര ധനമന്ത്രി അരുൺ ജയ്റ്റ്ലി അമേരിക്കയിൽ ചികിത്സയിൽ ആയതിനെതുടർ‌ന്നാണ് ഗോയലിന് ചുമതല നൽകിയത്. ഇതോടെ ഫെബ്രുവരി ഒന്നിന് അരുൺ ജയ്റ്റലി അവതരിപ്പിക്കേണ്ടിയിരുന്ന ഇടക്കാല ബഡ്ജറ്റും പീയൂഷ് ഗോയൽ പാർലമെന്റിൽ അവതരിപ്പിക്കും. നിലവിൽ റെയിൽവേ മന്ത്രിയാണ് പീയൂഷ് ഗോയൽ.

തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് സുപ്രധാന പ്രഖ്യാപനങ്ങൾ നടത്താനാണ് ഇടക്കാല ബഡ്ജറ്റിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത്. ഇടത്തരക്കാർക്കും കർഷകരെയും യുവാക്കളെയും ലക്ഷ്യം വച്ചായിരിക്കും ബഡ്ജറ്റിലെ പ്രഖ്യാപനങ്ങൾ. മദ്ധ്യവർഗത്തെ ലക്ഷ്യമിട്ട് ബഡ്ജറ്റിൽ ഇൻകംടാക്സ് പരിധി വർദ്ധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.