തിരുവനന്തപുരം: യുവ കവി എസ് കലേഷിന്റെ 'ശബ്ദമഹാസമുദ്രം' എന്ന കവിതാ സമാഹാരത്തിന് കേരള സാഹിത്യ പുരസ്കാരം. സാഹിത്യ അക്കാദമിയുടെ എൻഡോവ്‌മെന്റ് പുരസ്‌കാരത്തിനാണ് മോഷ്ടിക്കപ്പെട്ട അങ്ങനെയിരിക്കെ മരിച്ചു പോയ് ഞാൻ/നീ’ എന്ന കവിത ഉൾപ്പെട്ട ,കവിതാ സമാഹാരം അർഹത നേടിയത്. മുമ്പ് കേരളവർമ കോളേജ് അധ്യാപികയായ ദീപ നിശാന്ത് കലേഷിന്റെ കവിത മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് വിവാദമുണ്ടായിരുന്നു.
കലേഷിന്റെ കവിതയെ ‘അങ്ങനെയിരിക്കെ’ എന്ന പേരിൽ ദീപാ നിശാന്തിന്റെ രചനയായി എ.കെ.പി.സി.റ്റി.എ മാഗസിനിൽ പ്രസിദ്ധീകരിച്ചതാണ് വിവാദത്തിന് കാരണം. തുടർന്ന് ദീപാ നിശാന്തിനെതിരെ കലേഷ് മോഷനാരോപണവുമായി രംഗത്ത് വരികയായിരുന്നു. എന്നാൽ ആദ്യം ആരോപണങ്ങളെ അംഗീകരിക്കാതിക്കുകയും വിവാദങ്ങൾക്കൊടുവിൽ ദീപ നിശാന്ത് കുറ്റം സമ്മതിച്ച് മാപ്പ് പറയുകയും ചെയ്തു. മാത്രമല്ല കവിത തനിക്ക് സുഹൃത്തായ ശ്രീചിത്രൻ തെറ്റിദ്ധരിപ്പിച്ച് നൽകിയതാണെന്നും വ്യക്തമാക്കി
പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് കലേഷ് പറഞ്ഞു. പുതുതലമുറയ്ക്ക് കിട്ടിയ അംഗീകാരമായിട്ട് കാണുന്നു. കവിതാ മോഷണ വിവാദത്തിൽ ഇനി പ്രതികരിക്കാനൊന്നുമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 2015ലാണ് ‘ശബ്ദമഹാസമുദ്രം’ എന്ന കവിതാ സമാഹാരത്തിൽ അദ്ദേഹത്തിന്റെ കവിത ഉൾപ്പെടുത്തിയത്.
ഉപന്യാസത്തിനുള്ള സിബി കുമാർ അവാർഡ് ലഭിച്ചത് മുരളി തുമ്മാരുകുടിക്കാണ്. തുഞ്ചൻ സ്മാരക പ്രബന്ധ മത്സരത്തിനുള്ള പുരസ്‌കാരത്തിന് ശീതൾ രാജഗോപാൽ അർഹയായി. വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എൻ പിള്ള അവാർഡ് ഡോ. പി സോമന്റെ മാർക്‌സിസം ലൈംഗികത സ്ത്രീപക്ഷം എന്ന പുസ്തകത്തിനും വൈദിക സാഹിത്യത്തിനുള്ള കെ.ആർ നമ്പൂതിരി പുരസ്‌കാരം പി.കെ ശ്രീധരന്റെ അദ്വൈത ശിഖരവും അർഹമായി.