തിരുവനന്തപുരം: പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തും,കെ സുധാകരൻ കാസർകോടും നടത്തിയ പ്രസംഗങ്ങളിൽ കടുത്ത സ്ത്രീവിരുദ്ധതയാണ് പ്രകടമായത്. സ്ത്രീവിരുദ്ധമായ സംഘപരിവാർ ശബ്ദമാണ് ഇരുവരുടെയും വാക്കുകളിൽ മുഴങ്ങിയത്.
മനുസ്‌മൃതി മനസ്സിൽ സൂക്ഷിക്കുന്ന ലക്ഷണമൊത്ത സാംഘ്പരിവാർ വക്താക്കളായാണ് ഇരുവരും സ്ത്രീവിരുദ്ധത വിളിച്ചുപറഞ്ഞത്.
ഡൽഹിയിൽ എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്കഗാന്ധിയെ പ്രഖ്യാപിച്ച അതെ ദിവസമാണ് കേരളത്തിലെ രണ്ടു കോൺഗ്രസ്സ് നേതാക്കൾ തെരുവിൽ നിന്ന് കടുത്ത സ്ത്രീവിരുദ്ധ പരാമർശങ്ങൾ നടത്തിയതും. സോണിയാഗാന്ധിയും പ്രിയങ്കഗാന്ധിയും, ഉൾപ്പെടെയുള്ള സ്ത്രീകളെയാകെയാണ് രമേശ് ചെന്നിത്തലയും കെ സുധാകരനും ഇന്ന് അപമാനിച്ചിരിക്കുന്നത്.
വ്യത്യസ്തമേഖലകളിൽ സ്ത്രീകൾ തങ്ങളുടെ കഴിവുകൾ പ്രകടിപ്പിക്കുകയും ലിംഗഭേദമന്യേ പൊതുസമൂഹത്തിൽ വ്യാപരിക്കുകയും ചെയ്യുന്ന കാലത്താണ് സ്ത്രീകളെ കഴിവുകെട്ടവരും,രണ്ടാംതരക്കാരുമായി കോൺഗ്രസ്സ് നേതാക്കൾ ചിത്രീകരിക്കുന്നത്. കോൺഗ്രസ്സിൽ പ്രവർത്തിക്കുന്ന വനിതകൾ ഇക്കാര്യത്തിൽ പ്രതികരിക്കാൻ തയ്യാറാകണമെന്നും ഡി.വൈ.എഫ്.ഐ വ്യക്തമാക്കി.