ആന്റണി സോണി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആന്റണി സോണിയുടെ കെയർ ഒഫ് സൈരാബാനുവിലും മഞ്ജുയായിരുന്നു നായിക . കൈനിറയെ സിനിമകളാണ് മഞ്ജുവിന്. ധനുഷിന്റെ നായികയായി അസുരനിലൂടെ തമിഴകത്തും എത്തുന്നു. വട ചെന്നൈയ്ക്കുശേഷം വെട്രിമാരനും ധനുഷും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. 24 വർഷത്തെ സിനിമ ജീവിതത്തിൽ ആദ്യമായി തമിഴിൽ അഭിനയിക്കാൻ പോവുന്നതിന്റെ ആഹ്ളാദത്തിലാണ് മഞ്ജു. ജാക്ക് ആൻഡ് ജില്ലിനുശേഷം സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന സിനിമയിലും മഞ്ജുവാണ് നായിക. ലൂസിഫർ, കുഞ്ഞാലി മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്നീ സിനിമയിലും മഞ്ജു നായികയായി എത്തുന്നുണ്ട്.