എറണാകുളം മഹാരാജാസ് കോളേജിലെ വിദ്യാർത്ഥി ജീവിതത്തിനിടെ കൊല്ലപ്പെട്ട അഭിമന്യുവിന്റെ ജീവിതം പറയുന്ന നാൻ പെറ്റ മകനിൽ സൈമൺ ബ്രിട്ടോയായി എത്തുന്നത് ജോയ് മാത്യു.
സജി.എസ്. പാലമേൽ രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമയുടെ ചിത്രീകരണം കൊച്ചിയിൽ പുരോഗമിക്കുന്നു. മിനോണാണ് അഭിമന്യുമായി എത്തുക. ശ്രീനിവാസൻ, സിദ്ധാർത്ഥ് ശിവ, സുരേഷ് കുമാർ, മുത്തുമണി, സരയു, മെറീന മൈക്കിൾ, മാല പാർവതി, രേവതി എന്നിവരാണ് മറ്റ് താരങ്ങൾ. കാമറ കുഞ്ഞുണ്ണി.എസ്. കുമാർ. ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, മുരുകൻ കാട്ടാക്കട എന്നിവരുടെ ഗാനങ്ങൾക്ക് ബിജിബാൽ സംഗീതം പകരുന്നു.