തിരക്കഥാകൃത്ത് സുരേഷ് പൊതുവാൾ സംവിധായകന്റെ കുപ്പായം അണിയുന്ന ഉൾട്ടയുടെ രണ്ടാമത്തെ ഷെഡ്യൂൾ 28ന് പയ്യന്നൂരിൽ ആരംഭിക്കും. ഗോകുൽ സുരേഷ്, അനുശ്രീ , പ്രയാഗ മാർട്ടിൻ എന്നിവരാണ് പ്രധാന താരങ്ങൾ. മൂന്നുപേരും അന്ന് തന്നെ ജോയിൻ ചെയ്യും. പത്ത് ദിവസത്തെ ഷൂട്ടിംഗോടെ ചിത്രം പൂർത്തിയാവും. ഗ്രാമ പശ്ചാത്തലത്തിൽ ഒരുക്കുന്ന ഹ്യുമർ സിനിമയിൽ രമേശ് പിഷാരടി, രൺജി പണിക്കർ, ശാന്തി കൃഷ്ണ, കെ.പി.എ. സി. ലളിത, സേതു ലക്ഷ്മി, രചന നാരായണൻ കുട്ടി, തെസ് നി ഖാൻ, ആര്യ എന്നിവരാണ് മറ്റ് താരങ്ങൾ. കാമറ പ്രകാശ് വേലായുധൻ. സിപ്പി ക്രിയേറ്റീവ് വർക്സിന്റെ ബാനറിൽ ഡോ. സുഭാഷ് സിപ്പിയാണ് ചിത്രം നിർമ്മിക്കുന്നത്.