സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്സിൽ (സി.ഐ.എസ്.എഫ്) ഹെഡ്കോൺസ്റ്റബിൾ 429 ഒഴിവുണ്ട്. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. പുരുഷന്മാർക്ക് 328, സ്ത്രീകൾ 37, ഡിപാർട്മെന്റൽ കാൻഡിഡേറ്റ് (സിഐഎസ്എഫ്) 64 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈൻ രജിസ്ട്രേഷൻ ജനുവരി 21ന് തുടങ്ങും. യോഗ്യത: പ്ലസ്ടു. പ്രായം 18-25. 2019 ഫെബ്രുവരി 20 നെ അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്. നിയമാനുസൃത ഇളവ് ലഭിക്കും. ഉയരം പുരുഷന്മാർക്ക് 165 സെ.മീ, നെഞ്ചളവ് 77 സെ.മീ, അഞ്ച് സെ.മീ വികസിപ്പിക്കാനാകണം. സ്ത്രീകൾ ഉയരം 155 സെ.മീ. പ്രായത്തിനും ഉയരത്തിനുമനുസരിച്ച് തൂക്കം വേണം. https://cisfrectt.in വഴി ഓൺലൈനായി അതത് സംസ്ഥാനങ്ങളിലെ റീജണല് സെന്ററുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന, കർണാടകം, ലക്ഷദ്വീപ്, പുതുച്ചേരി, തമിഴ്നാട് സംസ്ഥാനങ്ങൾ ഉൾപ്പെടുന്ന സൗത്ത്സോണിന്റെ ആസ്ഥാനം ചെന്നൈയാണ്. ഡിഐജി സിഐഎസ്എഫ് സൗത്ത്സോൺ വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. ഫോട്ടോയും ഒപ്പും അനുബന്ധരേഖകളും അപ്ലോഡ്ചെയ്യണം. വൈദ്യപരിശോധന, കായിക പരിശോധന, കംപ്യൂട്ടറധിഷ്ഠിത എഴുത്ത് പരീക്ഷ എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
സൗത്ത് വെസ്റ്റേൺ റെയിൽവേയിൽ
സൗത്ത് വെസ്റ്റേൺ റെയിൽവേ സീനിയർ ടെക്നിക്കൽ അസോസിയറ്റ്, ജൂനിയർ ടെക്നിക്കൽ അസോസിയറ്റ് തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. എസ്ടിഎ 28, ജെടിഎ 46 ഒഴിവുണ്ട്. എസ്ടിഎ യോഗ്യത 60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിങിൽ ബിരുദം, ജെടിഎ യോഗ്യത 60 ശതമാനം മാർക്കോടെ സിവിൽ എൻജിനിയറിങിൽ ഡിപ്ലോമ. സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ എസ്ടിഎ 05, ജെടിഎ 02 ഒഴിവ്. യോഗ്യത എസ്ടിഎ: ഇലക്ട്രിക്കൽ/ ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ ടെക്നോളജി / കമ്യൂണിക്കേഷൻ എൻജിനിയറിങിൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ ഇതേ വിഷയത്തിൽ എംഎസ്സി. സിഗ്നൽ ആൻഡ് ടെലികമ്യൂണിക്കേഷൻ വിഭാഗത്തിൽ ജെടിഎ യോഗ്യത ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ്/ഇൻഫർമേഷൻ ടെക്നോളജി / കമ്യൂണിക്കേഷൻ എൻജിനിയറിങിൽ എൻജിനിയറിങ് ഡിപ്ലോമ അല്ലെങ്കിൽ തത്തുല്യം. പ്രായം എസ്ടിഎ 20-33, ജെടിഎ 18-33. നിയമാനുസൃത ഇളവ് ലഭിക്കും. www.cnbnc.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി ഒന്ന്.
നിയമബിരുദധാരികൾക്ക് കരസേനയിൽ അവസരം
നിയമബിരുദധാരികൾക്ക് കരസേനയിൽ അവസരം. അവിവാഹിതരായ സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാം. ജഡ്ജ് അഡ്വക്കേറ്റ് ജനറൽ ബ്രാഞ്ചിലാണ് അവസരം. ഏഴ് ഒഴിവ് വീതമാണുള്ളത്. യോഗ്യത 55 ശതമാനം മാർക്കോടെ നിയമബിരുദം. ബാർ കൗൺസിലിൽ രജിസ്റ്റർ ചെയ്യണം. പ്രായം 21-27. ഉയരം പുരുഷന്മാർ 157.5 . ഉയരത്തിനനുസരിച്ച തൂക്കം വേണം. സ്ത്രീകൾക്ക് 152 സെ.മീ ഉയരം വേണം. തൂക്കം 42 കിലോ. തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ചെന്നൈ ഓഫീസേഴ്സ് ട്രെയിനിങ് അക്കാദമിയിലാണ് പരിശീലനം. 49 ആഴ്ചയാണ് പരിശീലനം നൽകുക. www. joinindianarmy.nic.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14.
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജി ബോംബെ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. . പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ് 01 .പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ് 01.പ്രോജക്ട് ടെക്നിക്കൽ അസിസ്റ്റന്റ് 01. പ്രോജക്ട് മാനേജർ 01.പ്രോജക്ട് സോഫ്റ്റ്വെയർ എൻജിനിയർ 02. പ്രോജക്ട് അസി. 01. പ്രോജക്ട് ടെക്നിക്കൽ അസി. ആനിമേഷൻ 02, പ്രോജക്ട് ടെക്നിക്കൽ അസി.വിഷ്വൽ ഡിസൈൻ 02, പ്രോജക്ട് ടെക്നിക്കൽ അസി. വെബ്ഡിസൈൻ 03 ഒഴിവ്.
പ്രോജക്ട് ടെക്നിക്കൽ അസി. 01 ഒഴിവ്. പ്രോജക്ട് ടെക്നിക്കൽ അസി.കണ്ടന്റ് 03 ഒഴിവ്.
പ്രോജക്ട് ടെക്നിക്കൽ അസി. 05 ഒഴിവ്.പ്രോജക്ട് അസി. 16 ഒഴിവ്. പ്രോജക്ട് ടെക്നിക്കൽ അസി. 03 ഒഴിവ് . പ്രോജക്ട് മാനേജർ 01.ഒഴിവ്.https://www.ircc.iitb.ac.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 13.
നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ
കൗൺസിൽ ഒഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ചിന്റെ ജാംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ ഗ്രാജ്വേറ്റ്/ ടെക്നീഷ്യൻ അപ്രന്റിസിന്റെ 13 ഒഴിവുണ്ട്. മെക്കാനിക്കല 05 (ടെക്നീഷ്യൻ), ഇലക്ട്രിക്കൽ 02 (ടെക്നീഷ്യൻ), സിവിൽ 01 (ടെക്നീഷ്യൻ), ഇലക്ട്രോണിക്സ് 03(ഗ്രാജ്വേറ്റ് 02, ടെക്നീഷ്യൻ 01), മെറ്റലർജിക്കൽ 02 (ടെക്നീഷ്യൻ) എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത: ഗ്രാജ്വേറ്റ് അപ്രന്റിസ് എൻജിനിയറിങ് ബിരുദം, ടെക്നീഷ്യൻ അപ്രന്റിസ് ഡിപ്ലോമ. 60 ശതമാനം മാർക്കുണ്ടാകണം. എഴുത്തുപരീക്ഷയും ഇന്റർവ്യുവും ഫെബ്രുവരി 14ന് രാവിലെ പത്തിന് ജാംഷഡ്പൂരിലെ നാഷണൽ മെറ്റലർജിക്കൽ ലബോറട്ടറിയിൽ. വെബ്സൈറ്ര്: http://www.nmlindia.org/