കേരള സ്റ്റേറ്റ് കൺസ്ട്രക്ഷൻ കോർപറേഷൻ ലിമിറ്റഡ് കരാർ അടിസ്ഥാനത്തിൽ വിവിധ തസ്തികകളിൽ നിയമനം നടത്തും. പ്രോജക്ട് എൻജിനിയർ 03, അസി. പ്രോജക്ട് എൻജിനിയർ 10, എൻജിനിയറിങ് അസി. ഗ്രേഡ് ഒന്ന് 15, എൻജിനിയറിങ് അസി. ഗ്രേഡ് രണ്ട് 17, എൻജിനിയറിങ് അസി. ഗ്രേഡ് മൂന്ന് 01 എന്നിങ്ങനെയാണ് ഒഴിവ്. സിവിൽ എൻജിനിയറിങിൽ ബിരുദം/ഡിപ്ലോമ/ ഐടിഐ യുള്ളവർക്ക് അപേക്ഷിക്കാം. പ്രോജക്ട് എൻജിനിയർ, അസി. പ്രോജക്ട് എൻജിനിയർ ഉയർന്ന പ്രായം 60, എൻജിനിയറിങ് അസി. ഉയർന്ന പ്രായം 40. www.cmdkerala.netവഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.
ഐ.ഒ.സി.എല്ലിൽ 420 അപ്രന്റിസ്
ഇന്ത്യൻ ഓയിൽ കോർപറേഷൻ തമിഴ്നാട്, പുതുച്ചേരി, കർണാടകം, കേരളം, ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലേക്ക് അപ്രന്റിസ് നിയമനം നടത്തും. ട്രേഡ് അപ്രന്റിസ്, ടെക്നീഷ്യൻ അപ്രന്റിസ് വിഭാഗങ്ങളിലാണ് ഒഴിവ്. ട്രേഡ് അപ്രന്റിസ് തമിഴ്നാട് ആൻഡ് പുതുച്ചേരി 51, കർണാടകം 23, കേരളം 16, തെലങ്കാന 14, ആന്ധ്രപ്രദേശ് 16 എന്നിങ്ങനെയും ടെക്നീഷ്യൻ അപ്രന്റിസ് തമിഴ്നാട് ആൻഡ് പുതുച്ചേരി 64, കർണാടകം 29, കേരളം 20, തെലങ്കാന 17, ആന്ധ്രപ്രദേശ് 20 എന്നിങ്ങനെയും അക്കൗണ്ടന്റ് വിഭാഗത്തിൽ ട്രേഡ് അപ്രന്റിസ് തമിഴ്നാട് ആൻഡ് പുതുച്ചേരി 64, കർണാടകം 29, കേരളം 20, തെലങ്കാന 17, ആന്ധ്രപ്രദേശ് 20 എന്നിങ്ങനെയാണ് ഒഴിവ്. കേരളത്തിൽ ആകെ 56 ഒഴിവുണ്ട്. ട്രേഡ് അപ്രന്റിസിന് മെട്രിക്കുലേഷനും ദ്വിവത്സര ഐടിഐയുമാണ് യോഗ്യത. ടെക്നീഷ്യൻ അപ്രന്റിസ് 50 ശതമാനം മാർക്കോടെ ത്രിവത്സര എൻജിനിയറിങ് ഡിപ്ലോമ, ട്രേഡ് അപ്രന്റിസ് അക്കൗണ്ടന്റ് 50 ശതമാനം മാർക്കോടെ ബിരുദം. ചെന്നൈ, ഹൈദരാബാദ്, വിജയവാഡ, കൊച്ചി, ബംഗളൂരു എന്നിവിടങ്ങളിലാണ് പരീക്ഷാകേന്ദ്രം. https://www.iocl.com വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തിയതി ഫെബ്രുവരി 10.
റെയിൽവീൽ ഫാക്ടറിയിൽ സ്പോർട്സ് ക്വാട്ട
ബംഗളൂരു റെയിൽവീൽ ഫാക്ടറിയിൽ സ്പോർട്സ് ക്വാട്ടയിൽ പത്തൊഴിവ്. ക്രിക്കറ്റ് 03, ഹോക്കി 03, ഫുട്ബോൾ 02, കബഡി 02 എന്നിങ്ങനെയാണ് ഒഴിവ്. പത്താം ക്ലാസ്സ് ജയം,എൻസിവിടിയുടെ നാഷണൽ അപ്രനറിസ്ഷിപ്പ് സർടിഫിക്കറ്റ് അല്ലെങ്കിൽ പത്താം ക്ലാസ്സും ഐടിഐ (സിവിൽ, മെക്കാനിക്കൽ, ഇലക്ട്രിക്കൽ, എസ്ആൻഡ്ടി) വിഭാഗങ്ങളിലേക്ക്. നിഷ്കർഷിക്കുന്ന സ്പോർട്സ് യോഗ്യത വേണം. www.rwf.indianrailways.gov. in ൽ അപേക്ഷയുടെ മാതൃക ലഭിക്കും. അപേക്ഷThe Senior Personnel Officer, Personnel Department, Rail Wheel Factory (Ministry Of Railways), Yelahanka, Bangalore560064എന്ന വിലാസത്തിൽ ഫെബ്രുവരി 23നകം ലഭിക്കണം.
സെന്റർ ഫോർ മാനേജ്മെന്റ് ഡെവലപ്മെന്റിൽ
സെന്റർ ഫോർ മാനേജ്മെന്റ് ഡവലപ്മെന്റ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവസ്റ്റ്മെന്റ് ഫണ്ട് ബോർഡിലെയും ടെക്നിക്കൽ റിസോഴ്സ് സെന്ററിലെയും വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സീനിയർ കൺസൽട്ടന്റ് (പ്രോജക്ട് എക്സാമിനേഷൻജനറൽ സിവിൽ വർക്സ്), കൺസൽട്ടന്റ്(പ്രോജക്ട് എക്സാമിനേഷൻ ട്രാൻസ്പോർടേഷൻ), കൺസൽട്ടന്റ് (പ്രോജക്ട് എക്സാമിനേഷൻ ബിൽഡിങ്സ് ആൻഡ് ജനറൽ സിവിൽ വർക്സ്), കൺസൽട്ടന്റ് എൻജിനിയർ, ട്രാൻസ്പോർടേഷൻ എൻജിനിയർ, റിസോഴ്സ് പേഴ്സണൽ/ കൺസൽട്ടന്റ് എക്സ്പേർട്സ് തസ്തികകളിലും ടെക്നിക്കൽ റിസോഴ്സ് സെന്ററിൽ ബിഐഎം/വിഡിസി എക്സപേർട്സ് 06, സർവേ ആൻഡ് ഡാറ്റ പ്രോസസിങ് എക്സ്പേർട് 01, ജിഐസ് പ്രൊഫഷണൽ 01, പ്രൊജക്ട് കൺട്രോൾസ് എക്സ്പേർട് 01 എന്നിങ്ങനെയും ടിആർസി എംപാനൽമെന്റ്, റിസോഴ്സ് പേഴ്സൺ ഓഫ് എമിനൻസ് തസ്തികകളിലുമാണ് ഒഴിവ്. www.cmdkerala.net വഴി ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ജനുവരി 30 വൈകിട്ട് അഞ്ച്.
ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്മ റിസർച്ചിൽ
ഗുജറാത്തിലെ ഗാന്ധിനഗർ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് പ്ലാസ്മ റിസർച്ചിൽ പ്രോജക്ട് സയന്റിഫിക് അസി., പ്രോജക്ട് ട്രേഡ്സ്മാൻ, പ്രോജക്ട് സയന്റിഫിക് ഓഫീസർ, പ്രോജക്ട് ടെക്നീഷ്യൻ തസ്തികകളിൽ ഒഴിവുണ്ട്. താൽക്കാലികാടിസ്ഥാനത്തിലാണ് നിയമനം. പ്രോജക്ട് എ യിൽ പ്രോജക്ട് സയന്റിഫിക് അസി. 10, പ്രോജക്ട് ബി യിൽ 07, പ്രോജക്ട് സി യിൽ പ്രോജക്ട് സയന്റിഫിക് അസി., 04, പ്രോജക്ട് ട്രേഡ്സ്മാൻ 01, പ്രോജക്ട് സയന്റിഫിക് ഓഫീസർ 03, പ്രോജക്ട് സയന്റിഫിക് അസി. 02, പ്രോജക്ട് ഇ യിൽ പ്രോജക്ട് സയന്റിഫിക് അസി. 01, പ്രോജക്ട് എഫിൽ പ്രോജക്ട് സയന്റിഫിക് അസി. 02, പ്രോജക്ട് ടെക്നീഷ്യൻ 03, പ്രോജക്ട് ജി യിൽ പ്രോജക്ട് സയന്റിഫിക് ഓഫീസർ 04, പ്രോജക്ട് സയന്റിഫിക് അസി. 04 പ്രോജക്ട് എച്ചിൽ പ്രോജക്ട് ടെക്നീഷ്യൻ 03 ഒഴിവുണ്ട്. എൻജിനിയറിങ് ബിരുദം/ ഡിപ്ലോമ/ ഐടിഐ/ ബിഎസ്സി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായം 30. www.ipr.res.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ജനുവരി 31.
ജാദവ്പുർ യൂണിവേഴ്സിറ്റിയിൽ
കൊൽക്കത്ത ജാദവ്പൂർ യൂണിവേഴ്സിറ്റിയിൽ ജൂനിയർ അസിസ്റ്റന്റ് കം ടൈപിസ്റ്റ് 25, അസി. ലൈബ്രേറിയൻ (ഗ്രേഡ് രണ്ട്) 02, ടെക്നിക്കൽ അസി. (ഗ്രേഡ് രണ്ട്) 10,സ്റ്റെനോ ടൈപ്പിസ്റ്റ് 04, ഡർവാൻ 22, പ്യൂൺ 26, ഹെൽപ്പർ 14, ലബോറട്ടറി അറ്റൻഡന്റ് 11, ഡ്രൈവർ 02 ഒഴിവുണ്ട്.ജൂനിയർ അസിസ്റ്റന്റ് കം ടൈപിസ്റ്റ് യോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം. കംപ്യൂട്ടർ ടൈപ്പിങ് അറിയണം. അസി. ലൈബ്രേറിയൻ ബിരുദവും ലൈബ്രറി സയൻസിൽ ഡിപ്ലോമ/ ഡിഗ്രി. ടെക്നിക്കൽ അസി. യോഗ്യത ബിഎസ്സി/ എൻജിനിയറിങ് ഡിപ്ലോമ.സ്റ്റെനോ ടൈപിസ്റ്റ് . യോഗ്യത പ്ലസ്ടു അല്ലെങ്കിൽ തത്തുല്യം, ഷോർട്ഹാൻഡിൽ 100 , ടൈപ്പിങിൽ 40 വേഗത വേണം.ഡർവാൻ , പ്യൂൺ , ഹെൽപ്പർ , ലബോറട്ടറി അറ്റൻഡന്റ് ,ഡ്രൈവവർ തസ്തികകളിൽ യോഗ്യത എട്ടാം ക്ലാസ്സ് ഡ്രൈവർ തസ്തികയിൽ അംഗീകൃതഡ്രൈവിംങ് ലൈസൻസും അഞ്ച് വർഷത്തെ തൊഴിൽ പരിചയവും വേണം. https:// www.jaduniv.edu.in ൽ അപേക്ഷയുടെ മാതൃക ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് അനുബന്ധരേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ഫീസടച്ചതിന്റെ രേഖകൾ സഹിതം Registrar, Jadavpur University, Post Box No 17013, Jadavpur University Post Office, Kolkata 700032 എന്ന വിലാസത്തിൽ ഫെബ്രുവരി 15നകം ലഭിക്കണം.
ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ
സ്റ്റീൽ അതോറിട്ടി ഓഫ് ഇന്ത്യ ലിമിറ്റഡിന്റെ ബൊക്കാറോ സ്റ്റീൽ പ്ലാന്റിൽ ജൂനിയർ മാനേജർ (സേഫ്റ്റി) 09, ജൂനിയർ മാനേജർ(ആർ കിടെക്ചർ ആൻഡ് സിറ്റി പ്ലാനിങ്) 02 ഒഴിവുണ്ട്. www.sail.co.in വഴി ഓൺ ലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി ആറ്.
ഫോർമാൻ, സ്റ്റോർ കീപ്പർ
ഇന്ത്യൻ കോസ്റ്റ്ഗാർഡിന്റെ ഹെഡ്ക്വാർട്ടേഴ്സിൽ ഫോർമാൻ ഓഫ് സ്റ്റോർസ് 06, സ്റ്റോർ കീപ്പർ ഗ്രേഡ് ഒന്ന് 04 ഒഴിവുണ്ട്. ഫോർമാൻ യോഗ്യത : ഇക്കണോമിക്സ്/ കൊമേഴ്സ്/സ്റ്റാറ്റിസ്റ്റിക്സ്/ബിസിനസ് സ്റ്റഡീസ്/പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവയിൽ ബിരുദാനന്തരബിരുദം. ബന്ധപ്പെട്ട തൊഴിലിൽ ഒരുവർഷത്തെ പരിചയം. ഉയർന്ന പ്രായം 30. സ്റ്റോർ കീപ്പർ പ്ലസ്ടു ജയിക്കണം. സർക്കാർ സ്ഥാപനങ്ങളിലൊ പൊതുമേഖലാ സ്ഥാപനങ്ങളിലോ രണ്ട് വർഷത്തെ പ്രവൃത്തി പരിചയം. പ്രായം 18-25. എഴുത്ത് പരീക്ഷയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.www.indiancoastguard.gov.inൽ അപേക്ഷയുടെ മാതൃക ലഭിക്കും. അപേക്ഷ പൂരിപ്പിച്ച് പാസ്പോർട് സൈസ്ഫോട്ടോ പതിച്ച് അനുബന്ധ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പു സഹിതം സാധാരണ തപാലിൽ The Dirctor General(for SCSO(CP), Coast Gurad Headquarters, Directorate Of Personnel, Room No 20, National Stadium Complex New Delhi 110001 എന്ന വിലാസത്തിൽ ഫെബ്രുവരി 11നകം ലഭിക്കണം.
ഐ.ഐ.എസ്.ഇ.ആറിൽ 23 ഒഴിവ്
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യുക്കേഷൻ ആൻഡ് റിസർച്ച് ബെർഹാംപൂർ അധ്യാപകേതര തസ്തികയിലെ 23 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. രജിസ്ട്രാർ 01, ലൈബ്രേറിയൻ 01, സൂപ്രണ്ടിങ് എൻജിനിയർ 01, ഡെപ്യൂട്ടി രജിസ്ട്രാർ 01, മെഡിക്കൽ ഓഫീസർ 01, അസി. രജിസ്ട്രാർ 03, നഴ്സ് 01, അസി. എൻജിനിയർ 01, സൂപ്രണ്ടന്റ് 01, ടെക്നിക്കൽ അസി. 01, സയന്റിഫിക് അസി. 01, ലൈബ്രറി ഇൻഫോ അസി. 01, ജൂനിയർ ട്രാൻസ്ലേറ്റർ 01, ജൂനിയർ സൂപ്രണ്ടന്റ് 02, ടെക്നീഷ്യൻ 01, ലബോറട്ടറി അസി. 01, ലബോറട്ടറി ടെക്നീഷ്യൻ 02, ഓഫീസ് അസി.(മൾട്ടിസ്കിൽ) 01, ജൂനിയർ അസി.(മൾട്ടി സ്കിൽ) 01 എന്നിങ്ങനെയാണ് ഒഴിവ്. ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി ഫെബ്രുവരി 09 വൈകിട്ട് 5.30. അപേക്ഷിച്ചതിന്റെ പ്രിന്റ് ലഭിക്കേണ്ട അവസാന തീയതി 18ന് വൈകിട്ട് 5.30. വിശദവിവരത്തിന് https://www.iiserbpr.ac.in
മർക്കന്റൈൽ ബാങ്കിൽ
തമിഴ്നാട് മർക്കന്റൈൽ ബാങ്ക് ഡെപ്യൂട്ടി ജനറൽ മാനേജർ(ഇൻസ്പെക്ഷൻ/ക്രെഡിറ്റ് ഓഡിറ്റ് ആൻഡ് മോണിറ്ററിങ്), ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ(ഐടി), ജനറൽ മാനേജർ/ ഡെപ്യൂട്ടി ജനറൽ മാനേജർ/ അസി. ജനറൽ മാനേജർ(ക്രെഡിറ്റ്) തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തും.അപേക്ഷ The Generala Manger, Human Resources Development Department, Tamilnad Mercantile bank Ltd, Head Office, No 57, V E Road, Thoothukudi 628002 എന്ന വിലാസത്തിൽ ജനുവരി 28നകം ലഭിക്കണം.
ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ
ബാങ്ക് നോട്ട് പേപ്പർ മിൽ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിൽ ജനറൽ മാനേജർ (ഫിനാൻസ് ആൻഡ് അക്കൗണ്ട്സ്) 01, അസി. ജനറൽ മാനേജർ (എച്ച്ആർ ആൻഡ് അഡ്മിൻ) 02, അസി. ജനറൽ മാനേജർ (സപ്ലൈ ചെയിൻ മാനേജ്മെന്റ്) 01 ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18 വൈകിട്ട് അഞ്ച്. വിശദവിവരത്തിന് www.bnpmindia.com
റായ്പുർ എയിംസിൽ 141 ഒഴിവ്
റായ്പൂർ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സീനിയർ റസിഡന്റ്സ് 141 ഒഴിവുണ്ട്. അനാട്ടമി 01, ബയോ കെമിസ്ട്രി 02, ബേൺസ് ആൻഡ് പ്ലാസ്റ്റിക് സർജറി 07, കാർഡിയോളജി 04, കാർഡിയോതൊറാസിക് സർജറി 06, ഡെന്റിസ്ട്രി 02, ഡെർമറ്റോളജി 02, എൻഡോക്രിനോളജി ആൻഡ് മെറ്റബോളിസം 06, ഇഎൻടി 04, ഫോറൻസിക് മെഡിസിൻ ആൻഡ് ടോക്സിക്കോളജി 03, ഗ്യാസ്ട്രോ എൻട്രോളജി 06, ജനറൽ മെഡിസിൻ 12, ജനറൽ സർജറി 04, മൈക്രോബയോളജി 01, നിയോനാറ്റോളജി 05, നെഫ്രോളജി 05, ന്യൂറോളജി 06, ന്യൂറോസർജറി 07, ന്യൂക്ലിയർ മെഡിസിൻ 02, ഒഫ്താൽമോളജി 02, ഒർത്തോപീഡിക്സ് 02, പീഡിയാട്രിക് സർജറി 06, പീഡിയാട്രിക്സ് 05, ഫാർമകോളജി 04, പത്തോളജി ആൻഡ് ലാബ് മെഡിസിൻ 03, ഫിസിയോളജി 02, ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഡൻ 03, പൾമനറി മെഡിസിൻ 04, റേഡിയോ ഡയഗ്നോസിസ് 09, ട്രാൻസ്ഫ്യൂഷൻ മെഡിസിൻ ആൻഡ് ബ്ലഡ് ബാങ്ക് 01, ട്രോമ ആൻഡ് എമർജൻസി: പീഡിയാട്രിക്സ് 04, ജനറൽ മെഡിസിൻ/എമർജൻസി മെഡിസിൻ 03, ജനറൽ സർജറി 04, യൂറോളജി 04 എന്നിങ്ങനെയാണ് ഒഴിവ്. യോഗ്യത മെഡിക്കൽ ബിരുദാനന്തരബിരുദം/ബിരുദാനന്തര ഡിപ്ലോമ., ഡിഎംസി/ഡിഡിസി/ എംസിഐ/സ്റ്റേറ്റ് രജിസ്ട്രേഷൻ വേണം. www.aiimsraipur.edu.in വഴി ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 05 വൈകിട്ട് അഞ്ച്.
യുനീക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യയിൽ
യുനീക് ഐഡന്റിഫിക്കേഷൻ അതോറിട്ട് ഒഫ് ഇന്ത്യയിൽ സീനിയർ അക്കൗണ്ട്സ് ഓഫീസർ 01, അസി. അക്കൗണ്ട്സ് ഓഫീസർ 01, അക്കൗണ്ടന്റ് 01, പ്രൈവറ്റ് സെക്രട്ടറി 01, അസി. സെക്ഷൻ ഓഫീസർ 01 ഒഴിവുണ്ട്. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി ഒന്ന്. അപേക്ഷിക്കേണ്ടവിധം, യോഗ്യത, പ്രായം എന്നിവ വിശദമായി www.uidai.gov.inൽ ലഭിക്കും.
എസ്.ബി.ഐയിൽ
സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഡെപ്യൂട്ടി മാനേജർ ( ഐഎസ് ഓഡിറ്റ്), സീനിയർ എക്സിക്യൂട്ടീവ് ( ( ഐഎസ് ഓഡിറ്റ്), സീനിയർ എക്സിക്യൂട്ടീവ് (ക്രെഡിറ്റ് റിവ്യു), ഡെപ്യൂട്ടി മാനേജർ, മാനേജർ (ഡെബിറ്റ് കാർഡ് മാർക്കെറ്റിംഗ്), മാനേജർ ( സ്മാർട്ട് സിറ്റി പ്രോജക്ട്), മാനേജർ ( ട്രാൻസിറ്റ് , സ്റ്രേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ) , ചീഫ് ടെക്നോളജി ഓഫീസർ, ഡെപ്യൂട്ടി ജനറൽ മാനേജർ എന്നിങ്ങനെയാണ് ഒഴിവ്. പ്രായപരിധി: 21- 35. ഓൺലൈനായി അപേക്ഷിക്കാൻ www.sbi.co.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷകൾ അയക്കേണ്ട അവസാന തീയതി ഫെബ്രുവരി 11.