മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ജീവിതം സന്തോഷപ്രദമാകും. കീർത്തി വർദ്ധിക്കും. കാര്യങ്ങൾ ഭംഗിയായി നടക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
യാത്രകൾ ആവശ്യമായിവരും. സമ്മാനങ്ങൾ ലഭിക്കും. അസാധാരണ വാക് സാമർത്ഥ്യം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രശസ്തി വർദ്ധിക്കും.നല്ല വാർത്തകൾ കേൾക്കും. ശാന്തിയും സമാധാനവും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അപ്രതീക്ഷിത ധനാഗമം. കർമ്മരംഗത്ത് ഉയർച്ച. ധാരാളം അവസരങ്ങൾ.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
വിദ്യാഗുണം. സാമ്പത്തിക നേട്ടം. അനുകൂല തീരുമാനങ്ങൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
മെച്ചപ്പെട്ട ജോലി ലഭിക്കും. കീർത്തി വർദ്ധിക്കും. മനസന്തോഷം ഉണ്ടാകും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
നിർണായക തീരുമാനങ്ങൾ. അഭിപ്രായ വ്യത്യാസം തീരും. അസംതൃപ്തി മാറും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
കർമ്മരംഗത്ത് പുരോഗതി. പ്രശസ്തി വർദ്ധിക്കും. ഇൗശ്വരചിന്ത കൈവിടാതെ സൂക്ഷിക്കണം.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. കർമ്മ സംബന്ധമായ യാത്രകൾ. സംതൃപ്തിയുണ്ടാകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
ചെലവുകൾ വർദ്ധിക്കും. കാര്യങ്ങൾ ഭംഗിയായി നടക്കും. ആനുകൂല്യങ്ങൾ നേടും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സഹായ സഹകരണങ്ങൾ ലഭിക്കും. ആഘോഷവേളകളിൽ പങ്കെടുക്കും. ഉത്തരവാദിത്വം വർദ്ധിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
സാമ്പത്തിക രംഗത്ത് ഉയർച്ച. സമ്മാനങ്ങൾ ലഭിക്കും. ആരോഗ്യം സംരക്ഷിക്കും.