bomb

പേരാമ്പ്ര: കോഴിക്കോട് പേരാമ്പ്രയ്‌ക്കടുത്ത് പന്തിരിക്കരയിൽ വീണ്ടും ബോംബേറ്. ബി.ജെ.പി പ്രവർത്തകരായ രണ്ടുപേരുടെ വീടുകൾക്കുനേരെയാണ് ആക്രമണമുണ്ടായത്. ബി.ജെ.പി പ്രവർത്തകരായ കുന്നുമ്മൽ നാരായണൻ, കവുങ്ങുള്ള ചാലിൽ വിജേഷ് എന്നിവരുടെ വീടുകൾക്ക് നേരെയാണ് ബോംബെറിഞ്ഞത്. സംഭവത്തിൽ പെരുവണ്ണാമൂഴി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ ദിവസം സി.പി.എം പ്രവർത്തകന്റെ വീടിനു നേരെയും ആക്രമണം നടന്നിരുന്നു. കോഴിക്കോട് ചങ്ങരോത്ത് ഗ്രാമപഞ്ചായത്ത് അംഗവും സി.പി.എം പ്രവർത്തകനുമായ കെ.പി ജയേഷിന്റെ വീടിനു നേരെയാണ് ആർ.എസ്.എസ് പ്രവർത്തകർ കഴിഞ്ഞ ദിവസം ബോംബെറിഞ്ഞത്.