murder-case

മുംബയ്: ഉറ്റസുഹൃത്തിനെ ഫ്ലാറ്റ‌ിലേക്ക് വിളിച്ച് വരുത്തി കൊലപ്പെടുത്തിയ ശേഷം വെട്ടിനുറുക്കി ക്ലോസറ്റിൽ ഉപേക്ഷിച്ച പ്രതിയെ പൊലീസ് പിടികൂടി. മീര റോഡിലെ പ്രിന്റിംഗ് ഉടമയായ ഗണേഷ് കേഹ‌്‌ലാത്തിന്റെ തിരോധാനത്തിന് പിന്നിലെ അന്വേഷണത്തിനൊടുവിലാണ് സുഹൃത്തായ പ്രതി പിടിയിലായത്. ഗണേഷിന്റെ സുഹൃത്തായ പിന്റു കിസാൻ ശർമ്മയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.

ഗണേഷ്(58)​ സുഹൃത്തായ പിന്റുവിൽ(42)​ നിന്ന് ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഇതിൽ 40,000രൂപ മാത്രമാണ് ഗണേഷ് പിന്റുവിന് തിരികെ നൽകിയത്. ബാക്കി പണം ആവശ്യപ്പെട്ട് പിന്റു പല തവണ ഗണേഷിനെ സമീപിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് ഇരുവരും ജനുവരി 15ന് പിന്റുവിന്റെ വീട്ടിൽ ഒത്തുകൂടിയിരുന്നു.

വൈകി വിവാഹം കഴിക്കാൻ തീരുമാനിച്ച പിന്റുവിന് പ്രായം ക്കൂടുതൽ ഉള്ളതിനാൽ വധുവിന് അവിഹിത ബന്ധം പുലർത്തുമെന്ന പറഞ്ഞ് ഗണേഷ് പിന്റുവിനെ പരിഹസിക്കുകയും ചെയ്തു. തുടർന്ന് ഇരുവരും തമ്മിൽ വാക്കു തർക്കമാവുകയും പിന്റു ഗണേഷിനെ പിടിച്ച് തള്ളിയും ചെയ്തു. വീഴ്‌ചയുടെ ആഘാതത്തിൽ ഗണേഷ് തല്ക്ഷണം മരിക്കുകയും ചെയ്തു.

ഗണേഷ് മരിച്ചെന്ന് ഉറപ്പാക്കിയ ശേഷം മൃതദേഹം ഹാക്സോ ബ്ലേഡ് കൊണ്ട് 200ഓളം ചെറു കഷണങ്ങളാക്കി ഫ്ലാറ്റിലെ ക്ലോസറ്റിലൂടെ ഒഴുക്കി കളയുകയായിരുന്നു. മുറിച്ച് മാറ്രാൻ കഴിയാത്ത വലിയ ശരീര ഭാഗങ്ങൾ ഇയാൾ സഞ്ചിയിലാക്കി ട്രെയിനിലൂടെ വീട്ടിലേക്ക് കൊണ്ട് പോകുകയും ചെയ്തു. എന്നാൽ ക്ലോസറ്റിലൂടെ ഒഴുക്കിയ ചെറിയ ശരീരാവശിഷ്ടങ്ങൾ ഓടയിൽ കുടുങ്ങുകയായിരുന്നു. തുടർന്ന് ഡ്രെയിൻ സംവിധാനം ശരിയായി പ്രവർത്തിക്കാത്തതിനെ തുടർന്ന് തൊഴിലാളികൾ ഓട വൃത്തിയാക്കാൻ ശ്രമിച്ചപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്നുള്ള അന്വേഷണത്തിൽ പ്രതിയായ പിന്റു ശർമ്മയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.