kaumudy-news-headlines

1. ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണം എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആവശ്യം തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇനി ബാലറ്റ് പേപ്പര്‍ യുഗത്തിലേക്ക് മടക്കം ഇല്ല എന്നും തിരഞ്ഞെടുപ്പില്‍ വോട്ടിംഗ് മെഷീന്‍ തന്നെ ഉപയോഗിക്കും എന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷന്‍ സുനില്‍ അറോറ

2. ഇലക്രേ്ടാണിക് വോട്ടിംഗ് മെഷീനില്‍ ഒരു കാരണ വശാലും ക്രമക്കേട് നടത്താന്‍ സാധിക്കില്ല. ഇതുമായി ബന്ധപ്പെട്ട് പരാതികളും ആശങ്കകളും പരിഹരിക്കുന്നതിന് കമ്മിഷന്‍ തയ്യാര്‍ ആണെന്നും പ്രതികരണം. കമ്മിഷന്‍ നിലപാട് വ്യക്തമാക്കിയത്, ഇ.വി.എമ്മില്‍ അട്ടിമറി ആരോപിച്ച് സയ്ദ് ഷൂജ എന്ന അമേരിക്കന്‍ ഹാക്കറും സൈബര്‍ വിദഗ്ധന്‍ രംഗത്ത് എത്തിയതിന് പിന്നാല. ഇന്ത്യയിലെ വോട്ടീഗ് മെഷീനുകളില്‍ അട്ടിമറി സാധ്യം ആണ് എന്നായിരുന്നു ഷൂജയുടെ അവകാശ വാദം

3. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഇല്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ള. മത്സരിച്ചാല്‍ തനിക്ക് ജയിക്കാന്‍ സാധിക്കും. കേരളത്തില്‍ നിലവിലുള്ളത് ബി.ജെ.പിയ്ക്ക് അനുകൂലമായ രാഷ്ട്രീയ സാഹചര്യം. തനിക്ക് അധികാര രാഷ്ട്രീയത്തില്‍ താത്പര്യം ഇല്ല എന്നും ശ്രീധരന്‍ പിള്ള

4. പ്രതികരണം, തൃശൂരില്‍ ബി.ജെ.പി നേതൃയോഗത്തിന് മുന്നോടിയായി മാദ്ധ്യമ പ്രവര്‍ത്തകരോട്. മുതിര്‍ന്ന നേതാക്കളെ തന്നെ രംഗത്തിറക്കി പരമാവധി സീറ്റുകള്‍ നേടുകയാണ് പാര്‍ട്ടി ലക്ഷ്യം. കെ സുരേന്ദ്രന്‍, ശോഭാ സുരേന്ദ്രന്‍, എ.എന്‍ രാധാകൃഷ്ണന്‍,എം.ടി രമേശ് എന്നീ ജനറല്‍ സെക്രട്ടറിമാര്‍ മത്സര രംഗത്ത് ഉണ്ടാകുമെന്ന് ഉറപ്പിച്ചു കഴിഞ്ഞു. പാര്‍ട്ടി ഏറെ പ്രതീക്ഷ അര്‍പ്പിക്കുന്ന എ പ്ലസ് മണ്ഡലങ്ങളായ തിരുവനന്തപുരത്തും പത്തനംതിട്ടയിലും പ്രമുഖരുടെ നീണ്ട നിരയെയാണ് പരിഗണിക്കുന്നത്.

5. കുമ്മനംരാജശേഖരന്‍, സുരേഷ് ഗോപി,,കെ.പി ശശികല തുടങ്ങിയ പേരുകളാണ് മുന്‍നിരയില്‍. ആറ്റിങ്ങലില്‍ ടി.പി സെന്‍കുമാറിനെ ഉറപ്പിച്ചുകഴിഞ്ഞു. ശബരിമല കര്‍മ സമിതിയുമായും ആലോചിച്ചാകും ബി.ജെ.പി സാധ്യതാ പട്ടിക കേന്ദ്ര നേതൃത്വത്തിന് നല്‍കുക. എട്ട് സീറ്റ് ചോദിച്ച ബിഡിജെഎസിന് നാലു സീറ്റാകും നല്‍കുക. പി.സി തോമസിന് കോട്ടയം കൊടുക്കും. ശബരിമല പ്രശ്നത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തെ കുറിച്ചും യോഗം ചര്‍ച്ച ചെയ്യും

6. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണ മൂന്നാം ദിവസത്തില്‍. ചാത്തന്നൂര്‍ എസ്.എന്‍.ഡി.പി യോഗം ഓഫീസില്‍ നടന്ന ചടങ്ങില്‍ മൂന്നാം ദിന പ്രചരണ പര്യടനം യൂണിയന്‍ പ്രസിഡന്റ് ബി.ബി ഗോപകുമാര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ കേരളകൗമുദി യൂണിറ്റ് ചീഫ് രാധാകൃഷ്ണനും നിരവധി ഭാരവാഹികളും പങ്കെടുത്തു. ചാത്തന്നൂര്‍ എസ്.എന്‍ ട്രസ്റ്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ സാന്നിധ്യത്തില്‍ പരമ്പരയുടെ പരമ്പരയുടെ പ്രിവ്യൂ പ്രദര്‍ശനം നടത്തി

7. സി.ബി.ഐ ഇടക്കാല ഡയറക്ടര്‍ നിയമനത്തില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് എ.കെ സിക്രിയും പിന്മാറി. നടപടി, നാഗേശ്വര റാവുവിനെ നിയമിച്ചതിന് എതിരായ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ചീഫ് ജസ്റ്റിസ് പിന്മാറിയതിന് പിന്നാലെ. സി.ബി.ഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയെ പുറത്താക്കിയ സെലക്ഷന്‍ സമിതി യോഗത്തില്‍ ജസ്റ്റിസ് എ.കെ സിക്രിയായിരുന്നു ചീഫ് ജസ്റ്റിസിനെ പ്രതിനിധീകരിച്ച് പങ്കെടുത്തത്. പുതിയ നീക്കം ഈ സാഹചര്യത്തില്‍ എന്ന് വിവരം

8. അതിനിടെ, സി.ബി.ഐ ഡയറക്ടറെ തിരഞ്ഞെടുക്കാനുള്ള സെലക്ഷന്‍ സമിതി യോഗം ഇന്ന് ചേരും. പുതിയ ഡയറക്ടറെ തിരഞ്ഞെടുക്കുന്നത്, പ്രധാനമന്ത്രി നരേന്ദ്രമോദി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ്, കോണ്‍ഗ്രസ് ലോകസ്ഭാ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഖെ എന്നിവര്‍ അംഗങ്ങളായ സമിതി. വൈ.സി മോഡി, റിന മിത്ര, സുബോധ് കുമാര്‍ ജെയ്സ്വാള്‍ അടക്കമുള്ള മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥര്‍ക്കാണ് ഡയറക്ടര്‍ സ്ഥാനത്തേക്ക് മുന്‍തൂക്കം

9. നിലവിലെ എന്‍.ഐ.എ ഡയറക്ടര്‍ വൈ.സി മോഡി സി.ബി.ഐ ഡയറക്ടറായി പരിഗണിക്ക പെടുന്നവരില്‍ മുന്‍പന്‍. ഗുജറാത്ത് കലാപം അന്വേഷിച്ച പ്രത്യേക അന്വേഷണ സംഘ തലവനായിരുന്ന വൈ. സി മോഡി പ്രധാനമന്ത്രിയുടെ അടുപ്പക്കാരന്‍ കൂടിയാണ്. എന്നാല്‍ മുംബയ് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥയായ റിന മിത്ര തിരഞ്ഞെടുക്കപ്പെടുക ആണെങ്കില്‍ അത് ഇന്ത്യയുടെ അദ്യത്തെ വനിത സി.ബി.ഐ ഡടയറക്ടറാകും. നിലവില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ആഭ്യന്തര സുരക്ഷാ വിഭാഗം സ്‌പെഷ്യല്‍ സെക്രട്ടറിയാണ് റിന മിത്ര. ഇരുവര്‍ക്കും സി.ബി.ഐയിലെ പരിചയ സമ്പത്തും കണക്കിലെടുത്തേക്കും. ഇതോടൊപ്പം മുംബയ് പൊലീസ് കമ്മിഷണര്‍ സുബോധ് കുമാര്‍ ജെയ്സ്വാളിനും ലിസ്റ്റില്‍ മുന്‍തൂക്കമുണ്ട്