home

വീടും വീട്ടുപകരണങ്ങളും വൃത്തിയാക്കുന്നതും വൃത്തിയായി സൂക്ഷിക്കുന്നതും ഒരു ഭാരിച്ച പണി തന്നെയാണ്. വൃത്തിയാക്കൽ എളുപ്പമാക്കാൻ ചില പൊടിക്കൈകൾ അറിഞ്ഞോളൂ..

ബ്ലെൻഡറും മിക്സിയുമൊക്കെ വൃത്തിയാക്കുക അത്ര എളുപ്പമല്ല. വൃത്തിയാക്കാനുള്ള ജാറിൽ അല്പം ചൂടുവെള്ളവും ബേക്കിംഗ് സോഡയും രണ്ടു തുള്ളി ഡിഷ് വാഷ് ലിക്വിഡും ചേർത്ത് 30 സെക്കന്റ് പൾസ് മോഡിൽ പ്രവർത്തിപ്പിക്കുക.
കോഫീ മേക്കറിൽ പറ്റിപ്പിടിച്ച കറയാണ് മറ്റൊരു വലിയ പ്രശ്നം. ഇതിനും ഒരു പരിഹാരമുണ്ട്. ഒരു കപ്പ് വെള്ളത്തിൽ കാൽകപ്പ് വിനാഗിരി ചേർത്ത് കോഫീ മേക്കറിൽ ഒഴിച്ച് പ്രവർത്തിപ്പിക്കുക. ഇനി മേക്കറിൽ നിന്നും വിനാഗിരിയുടെ മണം പോകുന്നതുവരെ കഴുകിയെടുക്കുക.

ബാത്ത് റൂമിലെ ഷവർ ഹെഡിന്റെ തിളക്കം നഷ്ടമായോ? അല്പം വിനാഗിരി ഒരു കോട്ടൺ തുണിയിൽ മുക്കി തുടച്ചു നോക്കൂ, ഷവർ പുതുപുത്തൻ പോലെ തിളങ്ങും.


മൈക്രോവേവ് ഓവന്റെ ഉള്ളിലാകെ കറ പിടിച്ചിരിക്കുന്നത് നീക്കം ചെയ്യാൻ കുറച്ച് പേപ്പർ നാപ്കിനുകൾ നനച്ച് ഓവനിൽ വച്ച് 23 മിനിറ്റ് നേരം പ്രവർത്തിപ്പിക്കുക. തണുത്ത ശേഷം അതേ നാപ്കിനുകൾ ഉപയോഗിച്ച് ഉൾവശം തുടച്ച് വൃത്തിയാക്കാം.

അടുക്കളയിൽ ഉപയോഗിക്കുന്ന സ്‌പോഞ്ചുകൾ മിക്കവാറും രോഗാണുക്കളുടെ ഉറവിടമാണ്. അവയെ അണുവിമുക്തമാക്കാൻ ഇതാ ഒരു എളുപ്പ വഴി. സ്‌പോഞ്ചുകൾ നനച്ച് മൈക്രോവേവിനുള്ളിൽ വച്ച് 90 സെക്കന്റ് ഫുൾ പവറിൽ പ്രവർത്തിപ്പിക്കുക.ഇതിലൂടെ 99 ശതമാനം അണുക്കളെയും നശിപ്പിക്കാൻ കഴിയും.