കൃഷ്ണഗിരി (വയനാട്): രഞ്‌ജി ട്രോഫി സെമി മത്സരത്തിൽ വിദർഭയ്ക്കെതിരെ ആദ്യ ഇന്നിങ്സിൽ 28.4 ഓവറിൽ 106 റൺസിന് കേരളം പുറത്തായി. ഏഴു വിക്കറ്റ് വീഴ്‌ത്തിയ ഉമേഷ് യാദവും മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ ഗുർബാനിയുമാണ് കേരളത്തെ തകർത്തത്. 12 ഓവറിൽ 48 റൺസ് വഴങ്ങിയാണ് ഉമേഷ് യാദവ് ഏഴു വിക്കറ്റ് വീഴ്‌ത്തിയത്. മുഹമ്മദ് അസ്ഹറുദ്ദീൻ (8), സിജോമോൻ ജോസഫ് (0), വിനൂപ് മനോഹരൻ (0), അരുൺ കാർത്തിക്ക് (4), ജലജ് സക്‌സേന (7), ബേസിൽ തമ്പി (10), സന്ദീപ് വാര്യർ (0) എന്നിവരെയാണ് ഉമേഷ് പുറത്താക്കിയത്.
ഉമേഷ് യാദവ് ഏഴ് വിക്കറ്റും രജനീഷ് ഗുർബാനി രണ്ട് വിക്കറ്റും നേടി. വിഷ്‌ണു വിനോദും എം.ഡി നിദീഷുമാണ് ക്രീസിൽ. 26 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ കേരളം 83 റൺസ് എടുത്തു. 37 റൺസുമായി പുറത്താകാതെ നിന്ന വിഷ്‌ണു വിനോദാണ് കേരളത്തിന്റെ ടോപ് സ്കോറർ. 50 പന്തിൽ ഒരു ബൗണ്ടറിയും രണ്ട് സിക്‌സും സഹിതമാണ് വിഷ്‌ണു 37 റൺസെടുത്തത്. ഗുജറാത്തിനെ 113ന് റൺസിന് തോൽപിച്ചാണ് കേരളം സെമി ഫൈനലിൽ കടന്നത്. രഞ്ജിയിൽ നിലവിലെ ചാമ്പ്യന്മാരാണ് വിദർഭ.