സാഹസികത ഇഷ്ടപ്പെടുന്നവർക്കായി ഇതാ ഒരു കോട്ടേജ്. സിംഹങ്ങളെ കണ്ടുകൊണ്ട് താമസിക്കാം എന്നതാണ് ദക്ഷിണാഫ്രിക്കയിലുള്ള ഈ കോട്ടേജിന്റെ പ്രത്യേകത. ഈ കോട്ടേജിന് ചുറ്റും സിംഹങ്ങളാണ്. ജിജി കൺസർവേഷൻ വൈൽഡ് ലൈഫ് ആൻഡ് ലയൺ സാങ്ചുറിയുടേതാണ് കോട്ടേജ്. സിംഹങ്ങളുടെ സംരക്ഷണത്തിന് വേണ്ടി പ്രവർത്തിക്കുന്ന സംഘടനയാണ് ജിജി ലയൺസ് എൻപിസി.
ലയൺ ഹൗസ് കോട്ടേജിൽ നിന്ന് ലഭിക്കുന്ന വരുമാനം സംഘടന സിംഹങ്ങളുടെ സംരക്ഷണത്തിനായിത്തന്നെയാണ് ഉപയോഗിക്കുന്നത്. 70 സിംഹങ്ങളാണ് ഇപ്പോഴിവിടെയുള്ളത്. മൂന്ന് ബെഡ്റൂമുകളുള്ള കോട്ടേജിനുള്ളിൽ സ്വയം പാചകം ചെയ്യാനുള്ള സൗകര്യവുമുണ്ട്. വീടിന് അകത്തിരുന്ന് തന്നെ സിംഹങ്ങളെ അടുത്ത് കാണാമെന്നതാണ് കോട്ടേജിന്റെ പ്രത്യേകത. ഒരു ദിവസം ലയൺ ഹൗസിൽ താമസിക്കുന്നതിന് 7,388 രൂപയാണ് നൽകേണ്ടത്.