റിയാലിറ്റി ഷോയിലൂടെ പ്രണയിച്ച് വിവാഹ നിശ്ചയവും കഴിഞ്ഞ ജോടികളാണ് ശ്രീനിഷ് അരവിന്ദും പേളി മാണിയും. സംഭവമറിഞ്ഞ് നടി അർച്ചന സുശീലൻ ബോധരഹിതയായി എന്നാണ് ഇരുവരുടെയും വിവാഹ നിശ്ചയ വാർത്തയ്ക്കു പിന്നാലെ എത്തിയത്. റിയാലിറ്റി ഷോയിൽ പേളിയുടെ പ്രണയം വ്യാജമാണെന്ന് വാദിച്ചവരായിരുന്നു രഞ്ജിനി ഹരിദാസും അർച്ചനയും സാബുമോനുമൊക്കെ.
എന്നാൽ, ആ വാർത്തയ്ക്കെതിരെ രംഗത്തുവന്നിരിക്കുകയാണ് അർച്ചന. ഫേസ്ബുക്കിൽ ലൈവിലെത്തിയാണ് താരം വാർത്തയോട് പ്രതികരിച്ചത്. 'അങ്ങനെ ഞാൻ ബോധം കെട്ടത് ആരാണ് കണ്ടത് ? ബോധം കെടാൻ ശ്രീനിഷ് എന്റെ ബോയ്ഫ്രണ്ട് ഒന്നുമല്ല. അവർ വിവാഹം കഴിക്കുന്നതിനു എനിക്കൊരു കുഴപ്പവുമില്ല. ഞാൻ ആ വാർത്തയിൽ സന്തോഷിക്കുന്നുമുണ്ട്. പിന്നെ നാട്ടുകാർക്കെന്താണ് കുഴപ്പം?
പലരും ഈ വാർത്തകളോട് പ്രതികരിക്കണം എന്ന് പറഞ്ഞത് കൊണ്ടാണ് ഇപ്പോൾ ലൈവ് വന്നതെന്നും വിവാഹ നിശ്ചയ സമയത്ത് താൻ വിദേശത്ത് സ്റ്റേജ് ഷോയിൽ ആയിരുന്നെന്നും , ഡാൻസ് കളിച്ചപ്പോൾ പോലും ബോധം കെട്ടില്ല ,അപ്പോഴാണ് ഇതിനൊക്കെ ബോധം കെടുന്നതെ"ന്നും അർച്ചന പറയുന്നു.