കുഞ്ചാക്കോ ബോബൻ,കൃഷ്ണ ശങ്കർ,അപർണ്ണ ബാലമുരളി,ചാന്ദ്നി ശ്രീധരൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിലഹരി സംവിധാനം ചെയ്യുന്ന 'അള്ള് രാമേന്ദ്രൻ " ഫെബ്രുവരി ഒന്നിന് സെൻട്രൽ പിക്ച്ചേഴ്സ് തിയേറ്ററിലെത്തിക്കുന്നു. സലീംകുമാർ, ശ്രീനാഥ് ഭാസി,ധർമ്മജൻ ബോൾഗാട്ടി,ഹരീഷ് കണാരൻ,കൊച്ചു പ്രേമൻ,നന്ദ കിഷോർ,കൃഷ്ണ പ്രഭ,അസീം ജമാൽ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ആഷിഖ് ഉസ്മാൻ പ്രൊഡ്കഷൻസിന്റെ ബാനറിൽ ആഷിഖ് ഉസ്മാൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവ്വഹിക്കുന്നു. സജിൻ ചെറുകയിൽ, വിനീത് വാസുദേവൻ,ഗിരീഷ് എന്നിവർ ചേർന്ന് കഥ തിരക്കഥ, സംഭാഷണമെഴുതുന്നു.
ബി കെ ഹരിനാരായണന്റെ വരികൾക്ക് ഷാൻ റഹ്മാൻ സംഗീതം നിർവഹിക്കുന്നു.പ്രൊഡക്ഷൻ കൺട്രോളർ: ബാദുഷ, എഡിറ്റർ: ആകാശ് ജോസഫ് വർഗീസ്, ഫിനാൻസ് കൺട്രോളർ: പ്രേംലാൽ,പ്രൊഡക്ഷൻ മാനേജർ: എസ്സാ കെ. എസ്തപ്പാൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: സുധർമ്മൻ വള്ളിക്കുന്ന്,വാർത്ത പ്രചാരണം: എ.എസ് ദിനേശ്.