തിരുവനന്തപുരം: വിവാഹ വാഗ്ദാനം നൽകി ടെക്‌നോപാർക്ക് ജീവനക്കാരിയെ പീഡിപ്പിച്ചെന്ന പരാതിയിൽ കമ്പനി മാനേജർക്കെതിരെ കഴക്കൂട്ടം പൊലീസ് കേസെടുത്തു. ടെക്‌നോപാർക്കിലെ ഒരു ഐ.ടി കമ്പനിയിൽ മാനേജരായ സുമേഷ് നായർക്കെതിരെയാണ് കേസെടുത്തത്. വിവാഹ വാഗ്ദാനം നൽകി വശീകരിച്ച് പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി കഴക്കൂട്ടം പൊലീസിൽ നൽകിയ പരാതിയിൽ ആരോപിച്ചു.