ചാരക്കേസിലൂടെ കരിയറും ജീവിതവും നഷ്ടപ്പെട്ട മുൻ ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് റോക്കട്രി; ദ നമ്പി ഇഫക്ട്. ലൊക്കേഷനിൽ നിന്ന് മാധവൻ പുറത്തുവിട്ട ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ കൗതുകമാവുകയാണ്. യഥാർത്ഥ നമ്പി ആരെന്ന് തിരിച്ചറിയാൻ സാധിക്കാത്ത വിധത്തിൽ ഗംഭീര മേക്കോവറുള്ള ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. മാധവനും നമ്പി നാരായണനും ഒരേവേഷത്തിൽ ഒരുമിച്ചിരിക്കുന്ന ചിത്രമാണ് വൈറലായിരിക്കുന്നത്.
ചിത്രത്തിൽ ഒറിജിനൽ ആരെന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയുക ബുദ്ധിമുട്ടാണ്. അത്ര സാമ്യതയോടെയാണ് മാധവൻ, നമ്പി നാരായണനായി മാറിയിരിക്കുന്നത്. ഇതിനായി 14 മണിക്കൂറോളമാണ് മേക്കപ്പിനായി ചെലവഴിക്കുന്നത്. മേക്കപ്പ് ചെയ്യുന്ന വിഡിയോയും ചിത്രത്തോടൊപ്പം മാധവൻ പങ്കുവച്ചിട്ടുണ്ട്.