പ്രശസ്തിക്കു വേണ്ടി ഏതറ്റം വരെയും പോകാൻ തയാറാകുന്ന താരമാണ് രാഖി സാവന്ത്. അക്കാര്യം താരം തന്നെ പലതവണ തെളിയിച്ചിട്ടുള്ളതുമാണ്. ഇക്കഴിഞ്ഞ നവംബറിലാണ് താൻ വിവാഹിതയാകാൻ തീരുമാനിച്ചെന്ന വിവരം രാഖി സോഷ്യൽ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. സുഹൃത്തും കോമഡി വൾഗർ വീഡിയോകളിലൂടെ ശ്രദ്ധേയനുമായ ദീപക് കലാലായിരുന്നു വരൻ.
വിവാഹ ക്ഷണക്കത്തിനോടൊപ്പം കന്യകാത്വം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൂടി ഉൾപ്പെടുത്തിയായിരുന്നു രാഖി വിവരം പങ്കുവച്ചത്. എന്നാൽ, താൻ ആ വിവാഹത്തിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരിക്കുകയാണ് താരം. ഇതിനുള്ള കാരണവും രാഖി സാവന്ത് തന്നെ വ്യക്തമാക്കി.
ദീപക് ഒരു സ്ത്രീയാണ്, രണ്ടു സ്ത്രീകൾ തമ്മിൽ എങ്ങനെയാണ് വിവാഹം കഴിക്കുക. എന്റെ എല്ലാ ആരാധകരും പറഞ്ഞത് ദീപകിനെ കല്യാണം കഴിക്കരുതെന്നായിരുന്നു. അടുത്തിടെ, നിനക്ക് ഒരു കുഞ്ഞിനെ തരാൻ പറ്റില്ലെന്ന് ദിപക് തന്നോട് പറഞ്ഞു. അപ്പോഴാണ് എനിക്ക് കാര്യങ്ങൾ മനസിലായത്. അദ്ദേഹത്തിന് എന്തോ ഗുരുതരമായ അസുഖമുണ്ട്. ദീപക് ഉടൻ ഈ ലോകം വിട്ടുപോകും. അദ്ദേഹത്തെ വിവാഹം കഴിച്ചാൽ ഞാൻ വിധവയായി മാറും. പിന്നെ ഞാനെങ്ങനെ സെക്സി വസ്ത്രങ്ങൾ ധരിക്കുമെന്നും താരം ചോദിക്കുന്നു.
രാഖിയുടെ നിലപാടിനെതിരെ കടുത്ത വിമർശനങ്ങൾ ഉയരുന്നുണ്ട്. പ്രശസ്തിക്കു വേണ്ടി ഇത്തരം ചീപ് പബ്ളിസിറ്റികൾ നടത്തരുതെന്നും ചിലർ താരത്തിനെ ഉപദേശിക്കുന്നുണ്ട്. മുകേഷ് അംബാനിയുടെ മകളുടെ വിവാഹ ചടങ്ങുകളെ കുറിച്ചും രാഖി കളിയാക്കി. തന്നെ ക്ഷണിച്ചെങ്കിലും പോയില്ല. അതിനു പകരമാണ് തന്റെ ഡ്യൂപ്പായ ബിയോൺസിനെ വെറും 40 ലക്ഷം രൂപ കൊടുത്ത് എത്തിച്ചതെന്നും തന്റെ വസ്ത്രത്തിന്റെ ഫാഷൻ പോലും അവർ അടിച്ചുമാറ്റിയെന്നും രാഖി പറയുന്നു.