chanda-kochar

സി. ബി. ഐ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്‌തു

മുംബയ്:വിഡിയോകോൺ ഗ്രൂപ്പിന് 3,250 കോടി രൂപ വായ്‌പ നൽകിയതിലെ ക്രമക്കേടുമായി ബന്ധപ്പെട്ട കേസിൽ ഐ. സി. ഐ. സി. ഐ ബാങ്ക് മുൻ സി. ഇ. ഒ ചന്ദ കൊച്ചാർ, ഭർത്താവ് ദീപക് കൊച്ചാർ, വിഡിയോകോൺ എം. ഡി വേണുഗോപാൽ ധൂത് എന്നിവരെ പ്രതികളാക്കി സി. ബി. ഐ എഫ്. ഐ. ആർ രജിസ്റ്റർ ചെയ്‌തു.

അന്വേഷണത്തിന്റെ ഭാഗമായി ഇവരുമായി ബന്ധപ്പെട്ട നാലിടത്ത് സി. ബി. ഐ. ഇന്നലെ റെയ്‌ഡ് നടത്തി.വിഡിയോകോൺ, നു പവർ റിന്യൂവബിൾസ്, സുപ്രീം എനർജി എന്നീ സ്ഥാപനങ്ങളുടെ

മുംബയ് നരിമാൻ പോയിന്റിലെയും ഔറംഗബാദിലെയും ഓഫീസുകളിലാണ് റെയ്‌ഡ് നടത്തിയത്. ഇതിൽ നു പവർ റിന്യൂവബിൾസ് ദീപക് കൊച്ചാറിന്റെ നിയന്ത്രണത്തിലുള്ള കമ്പനിയാണ്.

ഈ കമ്പനികളെയും എഫ്. ഐ. ആറിൽ പ്രതി ചേർത്തിേട്ടുണ്ട്.

സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ നേതൃത്വത്തിലുള്ള 20 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് വിഡിയോകോൺ ഗ്രൂപ്പ് എടുത്ത 40,000 കോടി രൂപയുടെ വായ്പയുടെ ഭാഗമാണ് സി. ഐ. സി. ഐ ബാങ്ക് നൽകിയ 3,250 കോടി.

കേസ് ഇങ്ങനെ

വിഡിയോകോൺ എം. ഡി വേണുഗോപാൽ ധൂതിന്റെ ഉടമസ്ഥതയിലുള്ള ഒരു കമ്പനി 2010ൽ നു പവറിൽ 64 കോടി രൂപ നിക്ഷേപിച്ചു.

ധൂതിനും ദീപക് കൊച്ചാറിനും രണ്ട് ബന്ധുക്കൾക്കും പങ്കാളിത്തമുള്ള കമ്പനിയാണ് നു പവർ

2012ൽ ഈ കമ്പനിയുടെ ഉടമസ്ഥാവകാശം ഒൻപത് ലക്ഷം രൂപയ്‌ക്ക് ദീപക് കൊച്ചാറിന്റെ ട്രസ്റ്റിന്റെ പേരിലേക്ക് മാറ്റി.

വിഡിയോ കോൺ ഗ്രൂപ്പിന് ഐ. സി. ഐ. സി. ഐ ബാങ്കിൽ നിന്ന് 3,250 കോടി രൂപ വായ്പ കിട്ടിയ ശേഷമാണ് ഈ ഇടപാട് നടന്നത്.

വായ്‌പ ലഭ്യമാക്കാൻ അന്ന് ഐ. സി. ഐ. സി. ഐ ബാങ്ക് മേധാവിയായിരുന്ന ചന്ദ കൊച്ചാർ അവിഹിതമായി ഇടപെട്ടെന്ന് ആരോപണം.

2018ൽ സി. ബി. ഐ അന്വേഷണം

അവധിയിൽ പോയ ചന്ദ കൊച്ചാർ ഒക്‌ടോബറിൽ രാജിവച്ചു