പ്രിയദർശൻ-മോഹൻലാൽ കൂട്ടുകെട്ടിന്റെ മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ അഭിനയിക്കാൻ സാധിച്ചതിന്റെ സന്തോഷത്തിലാണ് അദ്ദേഹം. മലയാളത്തിലെ തന്നെ ഏറ്രവും ചിലവേറിയ ചിത്രത്തിൽ ഇന്ത്യയിലെ തന്നെ മികച്ച ചില ടെക്നീഷ്യൻമാരുമായി അഭിനയിക്കാൻ സാധിച്ചത് ഭാഗ്യമാണെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. സിനിമയിൽ അഭിനയിച്ചതിനെ കുറിച്ചും സെറ്രിലെ വിശേഷങ്ങളെ കുറിച്ചും താരം വിവരിക്കുന്നു. ചിത്രത്തിൽ അദ്ദേഹം അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ ചിത്രവും കുറിപ്പിനൊപ്പം പോസ്റ്ര് ചെയ്തിട്ടുണ്ട്.
''ഒരു പ്രിയദർശൻ ചിത്രത്തിൽ അഭിനയിക്കുക എന്നത് സ്വപ്നമായിരുന്നു അത് സാധിച്ചത് 2018ലാണ്. മരക്കാർ: അറബിക്കടലിന്റെ സിംഹത്തിലെ അദ്ദേഹത്തിന്റെ ഭാഗങ്ങൾ ഷൂട്ടിംഗ് കഴിഞ്ഞതായും താരം ഫേസ്ബുക്കിൽ കുറിച്ചു. ചിത്രത്തിൽ ലാലേട്ടനോടൊപ്പം തനിക്ക് രംഗങ്ങൾ ഒന്നുമില്ല. പ്രണവുമായിട്ടുള്ള രംഗങ്ങളിലാണ് താൻ അഭിനയിച്ചിരിക്കുന്നതെന്നും അദ്ദേഹം പറയുന്നു. പ്രണവിനൊപ്പമുള്ള അഭിനയം അത് മറ്റൊരു അനുഭവമായിരുന്നെന്നും'' താരം പോസ്റ്റിൽ കുറിച്ചിരിക്കുന്നു.
സുരേഷ് കൃഷ്ണയുടെ ഫേസ്ബുക്ക് പോസ്റ്ര് വായിക്കാം.....