പൃഥ്വിരാജിന്റെ കടുകട്ടി ഇംഗ്ളീഷിനെക്കുറിച്ച് അറിയാത്തവരല്ല പ്രേക്ഷകർ. താരത്തിന്റെ ഓരോ ഇംഗ്ളീഷ് പോസ്റ്റിനും രസകരമായ ട്രോളുകളും എത്താറുണ്ട്. ഇതൊക്കെ വളരെ ആസ്വദിച്ച് പൃഥ്വി തന്നെ തന്റെ പേജിൽ ഷെയർ ചെയ്യാറുമുണ്ട്. താരത്തിന്റെ ആദ്യ സംവിധാന സംരംഭമായ ലൂസിഫറിന്റെ ചിത്രീകരണം പൂർത്തിയാക്കിയതാണ് പൃഥ്വിയെ ട്രോളിയ ഒടുവിലത്തെ ഇംഗ്ളീഷ് പോസ്റ്റ്. അതിനാൽ തന്നെ താരം ഇക്കുറി നല്ല മലയാളത്തിലാണ് പോസ്റ്റിട്ടത്.
പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ആദ്യ ചിത്രമായ നയൻ എന്ന തന്റെ പുതിയ സിനിമയെക്കുറിച്ചാണ് പൃഥ്വി കഴിഞ്ഞ ദിവസം ഫേസ്ബുക്കിൽ കുറിപ്പിട്ടത്. അതിനും കിട്ടിയിരിക്കുകയാണ് കിടിലൻ ട്രോൾ. ഒന്ന് ഇംഗ്ലീഷ് പഠിച്ച് വരികയായിരുന്നുവെന്നും മറ്റുമൊക്കെയാണ് കമന്റുകൾ. അതിന്റെ ഇംഗ്ലീഷ് വിവർത്തനം നടത്തിയാണ് ഒരാൾ ട്രോളിയത്. അതിനു താഴെയായി മലയാളം അറിയാത്തവർക്കായി എന്ന അടിക്കുറിപ്പുമുണ്ട്. വന്നു വന്നു മലയാളത്തിലും ഇംഗ്ലീഷിലും ഒന്നും പ്രിഥ്വിരാജിന് സംസാരിക്കാൻ വയ്യാത്ത അവസ്ഥയായെന്ന് കമന്റിട്ടവരുമുണ്ട്. ഇതൊക്കെ പൃഥ്വിയും ആസ്വദിക്കുന്നുവെന്നതാണ് ഏറ്റവും രസകരം.