central-government

ന്യൂഡൽഹി:കേന്ദ്ര സർവീസിലെ എല്ലാ റിക്രൂട്ട്‌മെന്റിനും ഫെബ്രുവരി ഒന്നാം തീയതി മുതൽ പത്ത് ശതമാനം സാമ്പത്തിക സംവരണം ബാധകമാക്കി കേന്ദ്ര പേഴസണൽ മന്ത്രാലയം ഉത്തരവിട്ടു. സാമ്പത്തിക സംവരണം നടപ്പാക്കുന്നതിനുള്ള വിശദമായ നടപടിക്രമങ്ങൾ പ്രത്യേകം പുരപ്പെടുവിക്കുമെന്നും ഉത്തരവിൽ പറയുന്നു.

കേന്ദ്ര സർവീസിൽ 2019 ഫെബ്രുവരി ഒന്നു മുതൽ വിജ്ഞാപനം ചെയ്യുന്ന എല്ലാ തസ്‌തികകളിലേക്കും നേരിട്ടുള്ള റിക്രൂട്ട്‌മെന്റിൽ സാമ്പത്തികമായി ദുർബലരായ വിഭാഗങ്ങൾക്ക് പത്ത് ശതമാനം സംവരണം നൽകും എന്ന് ഉത്തരവിൽ പറയുന്നു.

സർക്കാർ സർവീസിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പത്ത് ശതമാനം സാമ്പത്തിക സംവരണം ഏർപ്പെടുത്തിയ ഭരണഘടനാഭേദഗതി ഈ മാസം 9നാണ് പാർലമെന്റ് പാസാക്കിയത്.