നടി ഷക്കീലയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന സിനിമയാണ് 'ഷക്കീല , നോട്ട് എ പോൺ സ്റ്റാർ'
ഇന്ദ്രജിത്ത് ലങ്കേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിച്ച ഛദ്ദയാണ് ഷക്കിലയെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ സോഷ്യൽ മീഡിയയിൽ ശ്രദ്ധ് നേടിയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ പ്രചാണത്തിനായി കലണ്ടറുമായി രംഗത്തെത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഷക്കീല സിനിമികളുടെ പോസ്റ്ററുകളുടെ മാതൃകയിലാണ് കലണ്ടരിലെ പേജുകൾ രൂപകല്കന ചെയ്തിരിക്കുന്നത്. 12 വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തിലെ നായിക റിച്ച ഛദ്ദ കലണ്ടറിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
മലയാളി താരം രാജിവ് പിള്ളയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.