കൊച്ചി: പ്രധാനമന്ത്രി നരേന്ദ്ര മോദി 27ന് കൊച്ചിയിലെത്തും. ഉച്ചയ്ക്ക് 2.30ന് ബി.പി.സി.എൽ കൊച്ചി റിഫൈനറിയിൽ നടക്കുന്ന ചടങ്ങിൽ ബി.പി.സി.എല്ലിന്റെ ഐ.ആർ.ഇ.പി., ഐ.ഒ.സിയുടെ മൗണ്ടഡ് ബുള്ളറ്ര് സ്‌റ്രോറേജ് എന്നിവ അദ്ദേഹം രാഷ്‌ട്രത്തിന് സമർപ്പിക്കും. ബി.പി.സി.എൽ പെട്രോകെമിക്കൽ സമുച്ചയം, ഏറ്റുമാനൂരിലെ സ്‌കിൽ ഡെവലപ്‌മെന്റ് ഇൻസ്‌റ്രിറ്ര്യൂട്ട് എന്നിവയുടെ ശിലാസ്ഥാപനവും അദ്ദേഹം ചടങ്ങിൽ നിർവഹിക്കും. തുടർന്ന്, തൃശൂരിൽ പൊതു പരിപാടിയിൽ പങ്കെടുക്കുന്ന അദ്ദേഹം വൈകിട്ട് 5.50ന് കൊച്ചിയിൽ നിന്ന് ഡൽഹിക്ക് മടങ്ങും.