laser-po

ന്യൂഡൽഹി: ശത്രുരാജ്യങ്ങളുടെ ആയുധ ശേഖരം നിമിഷങ്ങൾക്കകം നശിപ്പിക്കാൻ ശേഷിയുള്ള പുതിയ ലേസർ ആയുധങ്ങളുടെ നിർമ്മാണം പൂർത്തിയാകുന്നു. ഇന്ത്യൻ ശാസ്ത്രജ്ഞമാർ നിർമ്മിച്ചിരിക്കുന്ന ലേസർ ഡെസിഗ്നേറ്റർ പോഡുകൾ‌ക്കു ചെലവ് കുറവാണെന്ന് അവർ അവകാശപ്പെടുന്നു. എന്നാൽ ബോംബാക്രമണം നടത്താൻ സഹായിക്കുന്ന അമേരിക്കൻ കമ്പനി നിർമ്മിക്കുന്ന ലേസർ ഡെസിഗ്നേറ്റർ പോഡിന് ചെലവ് കൂടുതലാണ്. 2021 ഇതിന്റെ ഡെമോ നടത്താനാകുമെന്നാണ് അമേരിക്കൻ കമ്പനി കരുതുന്നത്.

രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ ഏത് കാലാവസ്ഥയിലും കൃത്യമായ ലക്ഷ്യത്തിൽ ആക്രമണം നടത്താൻ ശേഷിയുള്ള ആയുധങ്ങളാണ് ഇന്ത്യ നിർമ്മിക്കുന്നത്. അത്യാധുനികമായ ആയുധമാണ് ഇതെന്നും ഡിഫൻസ് റിസർച് ആൻഡ് ഡവലപ്‌മെന്റ് ഓർഗനൈസേഷന്‍ (ഡി.ആർ.ഡി.ഒ) അവകാശപ്പെടുന്നു. ഇന്ത്യ നിർമ്മിച്ച തേജസ് യുദ്ധവിമാനങ്ങൾക്കിത് മുതൽകൂട്ടാകുമെന്നും വിദഗ്ദർ ചൂണ്ടിക്കാട്ടുന്നു. തേജസ് യുദ്ധവിമാനങ്ങളുടെ ആക്രമണ ശേഷി പതിന്മടങ്ങ് വർദ്ധിക്കാൻ ഇത് സഹായിക്കുമെന്ന് കരുതുന്നു.

യുദ്ധവിമാനത്തിന്റെ പറക്കിലിനിടയിൽ തന്നെ വിവരങ്ങൾ ശേഖരിക്കുകയും അതേസമയം ശത്രുക്കളുടെ ലക്ഷ്യസ്ഥാനം കണ്ടെത്തി അവിടേക്ക് കൃത്യതയോടെ ലേസർ നിയന്ത്രിത ബോംബിടാൻ കഴിയുന്നു. ഇൻഫ്രാറെഡ് ടാഗറ്റിങ്ങ് ആന്റ് നാവിഗേഷൻ പോഡുകൾ ഒരോ സമയം ലേസർ സെൻസറും ലക്ഷ്യങ്ങളെ ഉന്നം വച്ച് തകർക്കാനുള്ള ആയുധവുമാണ്.