modi-

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിൽ പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും വാരാണസിയിൽ നിന്ന് തന്നെ മത്സരിക്കും. ഇത് സംബന്ധിച്ച വാർത്ത ബി.ജെ.പിയുടെ ഉന്നത വൃത്തങ്ങൾ സ്ഥിരീകരിച്ചു. വാരാണസി ഉൾപ്പെട്ട കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതല കോൺഗ്രസ് പ്രിയങ്കാഗാന്ധിയെ ഏൽപ്പിച്ചതിന് പിന്നാലെയാണ് മോദി വാരാണസിയിൽ നിന്ന് വീണ്ടും ജനവിധി തേടുമെന്നുള്ള വാർത്ത പുറത്തുവരുന്നത്.

2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഗുജറാത്തിലെ വഡോദരയിലും ഉത്തർപ്രദേശിലെ വാരാണസിയിലും മോദി മത്സരിച്ചിരുന്നു. വാരാണസിയിൽ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജ്‌രിവാളിനേയും വഡോദരയിൽ കോൺഗ്രസ് നേതാവ് മധുസൂദനൻ മിസ്ത്രിയേയുമാണ് മോദി പരാജയപ്പെടുത്തിയത്. പിന്നീട് പ്രധാനമന്ത്രിയായ ശേഷം വഡ‍ോദര എം.പി സ്ഥാനം രാജിവച്ച മോദി വാരാണസി എം.പിയായി തുടരുകയായിരുന്നു.