1. ശബരിമല യുവതീ പ്രവേശനത്തില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച് പൊലീസ്. യുവതി പ്രവേശനം സര്‍ക്കാരിന്റെ അറിവോടെ എന്ന് സത്യവാങ്മൂലം. കനക ദുര്‍ഗയ്ക്കും ബിന്ദുവിനും പമ്പയില്‍ നിന്ന് സന്നിധാനത്തേക്ക് നാല് പൊലീസുകാര്‍ സുരക്ഷ നല്‍കിയെന്നും പത്തനംതിട്ട എസ്.പി നല്‍കിയ സത്യവാങ്മൂലത്തില്‍ പരാമര്‍ശം. പൊലീസുകാര്‍ സിവില്‍ വേഷം ധരിച്ചത് യുവതികളുടെ സുരക്ഷ കണക്കിലെടുത്ത് എന്നും വിശദീകരണം 2. വി.ഐ.പി ഗേറ്റിലൂടെ യുവതികളെ ശ്രീകോവിലിലേക്ക് പ്രവേശിപ്പിച്ചത് പ്രതിഷേധം ഒഴിവാക്കാന്‍.ഹൈക്കോടതി നിരീക്ഷക സമിതിയോട് അനാദരവ് കാണിച്ചിട്ടില്ലെന്നും സത്യാവാങ്മൂലത്തില്‍ എസ്.പി. പത്തനംതിട്ട എസ്.പി സന്നിധാനത്ത് എത്തി നിരീക്ഷ സമിതിയെ കാണാതിരുന്നത് തിരുവാഭരണ ഘോഷയാത്രയ്ക്ക് സുരക്ഷ ഒരുക്കാനുള്ള ചുമതല ഉണ്ടായതിനാല്‍ എന്നും വിശദീകരണം. നിരീക്ഷക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിനാണ് പൊലീസിന്റെ മറുപടി 3. ശബരിമലയില്‍ നിലവിലെ സാഹചര്യത്തില്‍ യുവതീ പ്രവേശം നടപ്പാക്കാന്‍ കഴിയില്ലെന്ന് നിരീക്ഷക സമിതിയുടെ റിപ്പോര്‍ട്ട്. യുവതീ പ്രവേശനത്തിന് കുറഞ്ഞത് ഒരു വര്‍ഷം എങ്കിലും വേണ്ടി വരും. സ്ത്രീകള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കണം. നിലവിലെ സാഹചര്യത്തില്‍ അതിന് കഴിയില്ല. സ്ത്രീകള്‍ മലകയറുന്ന സ്ഥലങ്ങളില്‍ പൊലീസ് സുരക്ഷയും ശൗചാലയങ്ങളും വേണമെന്നും റിപ്പോര്‍ട്ട് 4. നടിയെ ആക്രമിച്ച വിചാരണയ്ക്ക് വനിതാ ജഡ്ജിയെ നിയമിക്കാന്‍ ഹൈക്കോടതി. തീരുമാനം, ആക്രമിക്കപ്പെട്ട നടിയുടെ ആവശ്യം പരിഗണച്ച്. വനിതാ ജഡ്ജിയെ കണ്ടെത്താന്‍ ഹൈക്കോടതി രജിസ്ട്രാര്‍ക്ക് നിര്‍ദ്ദേശം. തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലെ ജഡ്ജിമാരെയാണ് പരിഗണിക്കുന്നത്. വ്യാഴാഴ്ച കേസ് വീണ്ടും പരിഗണിക്കും
5. സ്ത്രീകളും കുട്ടികളും ഇരകളാകുന്ന കേസുകള്‍ പരിശോധിക്കാന്‍ സംസ്ഥാനത്ത് മതിയായ കോടതികള്‍ ഇല്ലെന്ന് ഹൈക്കോടതി വിലയിരുത്തല്‍. നിര്‍ഭയമായി മൊഴി നല്‍കാനുള്ള സാഹചര്യം ഉണ്ടാകണമെന്നും കോടതി. പ്രതിയുടെ മുന്നിലൂടെ ഇരയായ വ്യക്തിക്ക് കോടതിയില്‍ എത്തേണ്ട സാഹചര്യമാണ് ഉള്ളത്. കഴിഞ്ഞ മാസത്തിനിടയില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ കേസുകള്‍ ക്രമാതീതമായി വര്‍ധിച്ചെന്നും കോടതി നിരീക്ഷണം 6. ശബരിമല വിഷയത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തിയ സമരത്തെ ചൊല്ലി ബി.ജെ.പി കോര്‍ കമ്മിറ്റിയില്‍ തര്‍ക്കം രൂക്ഷം. സെക്രട്ടേറിയേറ്റിന് മുന്നിലെ സമരം അനാവശ്യമായിരുന്നു എന്ന് യോഗത്തില്‍ മുരളീധരപക്ഷം. സമരം വിജയമെന്ന് ആവര്‍ത്തിച്ച് സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ശബരിമല സമരത്തില്‍ ഒരു വിഭാഗം നേതാക്കള്‍ നിസഹകരിച്ച് എന്നും വിര്‍മശനം 7. തിരഞ്ഞെടുപ്പില്‍ ബി.ഡി.ജെ.എസിന് നാല് സീറ്റ് നല്‍കാനും യോഗത്തില്‍ ധാരണ. രണ്ട് സീറ്റുകള്‍ കൂടി വേണം എന്ന ബി.ഡി.ജെ.എസിന്റെ ആവശ്യം ചര്‍ച്ച ചെയ്യും. ബി.ജെ.പി വിജയ സാധ്യത ഉറപ്പിക്കുന്ന സീറ്റുകളില്‍ മത്സരിക്കാനുള്ള ബി.ഡി.ജെ.എസ് ആവശ്യം നേരിട്ടത് രൂക്ഷ വിമര്‍ശനം. ബി.ഡി.ജെ.എസ് 8 സീറ്റ് ചോദിച്ചത് അധികപ്രസംഗമെന്ന് നേതാക്കള്‍. ഇത്രയും സീറ്റില്‍ മത്സരിക്കാനുള്ള ആളുണ്ടോയെന്നും ചോദ്യം. ബി.ഡി.ജെ.എസിന്റെ സീറ്റുകളില്‍ ധാരണ ആയതിന് ശേഷമെ ബി.ജെ.പിയുടെ മറ്റ് സീറ്റുകള്‍ തീരുമാനിക്കൂ 8. യോഗത്തില്‍ തര്‍ക്കം മുറുകുന്നത് ബി.ജെ.പി സാധ്യത കല്‍പ്പിക്കുന്ന തൃശ്ശൂര്‍, തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട്, കാസര്‍കോട് എന്നീ അഞ്ച് സീറ്റുകളെ ചൊല്ലി. തൃശൂരില്‍ കഴിഞ്ഞ തവണ മണലൂരില്‍ മികച്ച പ്രകടനം കാഴ്ചവെച്ച എ.എന്‍ രാധാകൃഷ്ണന് വേണ്ടി കൃഷ്ണദാസ് വിഭാഗവും, ശബരിമല സമരത്തിലൂടെ ശ്രദ്ധനേടിയ സുരേന്ദ്രനെ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വത്തിന്റെ പിന്തുണയോടെ വി.മുരളീധരപക്ഷവും ആവശ്യം ഉന്നയിക്കുന്നുണ്ട്. പാലക്കാടിന് വേണ്ടി ശോഭാ സുരേന്ദ്രനും പത്തനംതിട്ടയ്ക്ക് വേണ്ടി എം.ടി രമേശും രംഗത്തുണ്ട്. 9. ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി.കെ കുഞ്ഞനന്തന് തുടര്‍ച്ചയായി പരോള്‍ നല്‍കുന്നതില്‍ ഹൈക്കോടതിയുടെ വിമര്‍ശനം. രോഗി ആണെങ്കില്‍ പരോള്‍ നല്‍കുക അല്ല വേണ്ടത് മതിയായ ചികിത്സ നല്‍കണം എന്ന് സര്‍ക്കാരിനോട് കോടതി. സംഭവത്തില്‍ രണ്ടാഴച്ക്കകം വിശദീകരണം നല്‍കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദ്ദേശം. ഹൈക്കോടതിയുടെ ഇടപെടല്‍ ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ നല്‍കിയ ഹര്‍ജിയില്‍. 10. തടവുകാരന് ചികിത്സ നല്‍കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമെന്നും കോടതി. ടി.പി വധക്കേസിലെ 12ാം പ്രതിയാണ് പി.കെ കുഞ്ഞനന്തന്‍. കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ട സി.പി.എം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ കുഞ്ഞനന്തന്‍ ജയിലിലാകുന്നത് 2014 ജനുവരിയില്‍. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം 29 മാസത്തിനിടെ കുഞ്ഞനന്തന് 216 ദിവസം പരോള്‍ ലഭിച്ചതായി രേഖകള്‍ 11. ലോക്സഭ തിരഞ്ഞെടുപ്പിന് മുന്നൊരുക്കങ്ങള്‍ നടക്കവേ സീറ്റ് വിഭജനത്തെ ചൊല്ലി യു.ഡി.എഫില്‍ ഭിന്നത്. യു.ഡി.എഫില്‍ സീറ്റ് ധാരണ ആയെന്ന കെ.പി.സി.സി അധ്യക്ഷന്റെ പ്രസ്തവാന തള്ളി മുസ്ലീം ലീഗ്. ഏത് സാഹചര്യത്തിലാണ് മുല്ലപ്പള്ളിയുടെ പ്രസ്താവന എന്ന് അറിയില്ലെന്ന് ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ്. ഉഭയകക്ഷി ചര്‍ച്ച നടന്നിട്ടില്ല. മൂന്നാം സീറ്റിനെക്കുറിച്ച് ചര്‍ച്ചയില്‍ നിലപാട് അറിയിക്കുമെന്നും പ്രതികരണം 12. ലീഗ് മൂന്ന് സീറ്റില്‍ മത്സരിക്കണമെന്ന ആവശ്യവുമായി സമസ്തയും രംഗത്ത്. കാസര്‍കോടിനും വടകരയ്ക്കും പാര്‍ട്ടിയ്ക്ക് അര്‍ഹതയുണ്ട്. നിയമ നിര്‍മാണ സഭയിലെ അംഗബലമാണ് പാര്‍ട്ടിയുടെ കരുത്തെന്നും സമസ്ത മുഖപ്രസംഗം. രണ്ട് സീറ്റ് കൊണ്ട് തൃപ്തിപ്പെടുന്നത് ആത്മഹത്യപരമെന്നും പാര്‍ട്ടിയ്ക്ക് സമസ്തയുടെ ഉപദേശം
|