sob-aprem-ramban

പത്തനംതിട്ട: മലങ്കര ഓർത്തഡോക്‌സ് സഭയിലെ സീനിയർ വൈദികനും മൈലപ്ര മാർ കുര്യാക്കോസ് ആശ്രമം മുൻ സുപ്പീരിയറുമായ അപ്രേം റമ്പാൻ നൂറാം വയസ്സിൽ നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച വൈകുന്നേരം മൂന്നിന് മൈലപ്ര മാർ കുര്യാക്കോസ് ആശ്രമ ചാപ്പലിൽ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടക്കും.

1948 ജൂണിൽ വൈദികവൃത്തി ആരംഭിച്ച അദ്ദേഹം 1987 സെപ്റ്റംബറിലാണ് റമ്പാൻ ആയത്. തുമ്പമൺ ഭദ്രാസനത്തിലെ വിവിധ ദേവാലയങ്ങളിൽ വികാരി, അട്ടച്ചാക്കൽ സെന്റ് ജോർജ് ഹൈസ്‌കൂൾ അദ്ധ്യാപകൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. കോന്നി പുന്നൂരേത്ത് പരേതരായ കൊച്ചുകോശി - റാഹേലമ്മ ദമ്പതികളുടെ മകനാണ്. സഹോദരങ്ങൾ: പരേതരായ പി,കെ. മാത്തുക്കുട്ടി (തിരുവനന്തപുരം), ഫാ.പി.കെ. സ്‌കറിയ, പി.കെ. ജോർജ്, മറിയാമ്മ, ചിന്നമ്മ, തങ്കമ്മ, കുഞ്ഞമ്മ, കുഞ്ഞൂഞ്ഞമ്മ. ഭൗതികശരീരം നാളെ ഉച്ചയ്ക്കു രണ്ടിന് വിലാപയാത്രയായി മൈലപ്ര ആശ്രമത്തിൽ പൊതുദർശനത്തിന് എത്തിക്കും.