ദിലീപിനെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന ‘കോടതി സമക്ഷം ബാലൻ വക്കീലിന്റെ' ട്രെയിലർ പുറത്തിറങ്ങി. വിക്കുള്ള അഭിഭാഷകനായാണ് ദിലീപ് ചിത്രത്തിൽ എത്തുന്നത്. മമ്ത മോഹൻദാസും പ്രിയ ആനന്ദുമാണ് ചിത്രത്തിലെ നായികമാർ
പാസഞ്ചറിനു ശേഷം ദിലിപ് വീണ്ടും വക്കീലിന്റെ വേഷത്തിൽ എത്തുന്ന ചിത്രം കൂടിയാണിത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ദിലീപാണ് സിനിമയുടെ ട്രെയിലർ പങ്കുവെച്ചിരുന്നത്. അഖിൽ ജോർജാണ് സിനിമയുടെ ചായാഗ്രഹണം. ഗോപി സുന്ദറും രാഹുൽ രാജും ചേർന്നാണ് ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത്. ഹരിനാരായണനാണ് ഗാനരചന. കമ്മാരസംഭവത്തിന് ശേഷം ദിലീപ് നായകനാകുന്ന ചിത്രമാണ് കോടതി സമക്ഷം ബാലൻ വക്കീൽ.