കൊച്ചി : ശബരിമല കർമ്മസമിതിയുടെ നേതൃത്വത്തിൽ നടത്തിയ ശതം സമർപ്പയാമി ചലഞ്ചിൽ 51000 രൂപ സംഭാവന നൽകിയതിനെ തുടർന്ന് സിനിമാ താരം സന്തോഷ് പണ്ഡിറ്റിന് നേരെ വിമർശനമുയർന്നിരുന്നു. എന്നൽ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് പണ്ഡിറ്റ്.
എന്റെ പണം എനിക്ക് ഇഷ്ടമുള്ളവർക്ക് നൽകിയതിന് കുറേപേർ ദുഃഖിക്കുകയാണെന്ന് സന്തോഷ് പണ്ഡിറ്റ് ഫേസ് ബുക്കിൽ കുറിച്ചു. പലരും ശക്തമായി വിമർശിച്ച് കമന്റിട്ടു. പലരും ഇതാലോചിച്ച് രാത്രിയിലെ ഉറക്കം കളഞ്ഞുവെന്നും അദ്ദേഹം പരിഹസിച്ചു.
' ഹർത്താലിനിടയിലെ ആക്രമണങ്ങൾ ലോക ചരിത്രത്തിലാദ്യമാണെന്നും, കേസ് ഫണ്ട് എന്നൊരു സംഭവം ആദ്യമാണെന്നും, പണപ്പിരിവ് എന്നൊരു പരിപാടി ഇല്ലെന്നും, നമ്മുടെ പണം ആർക്ക് കൊടുക്കുന്നതിന് മുൻപും ഫേസ്ബുക്കിൽ മുൻകൂറായ് സത്യവാങ്മൂലം കൊടുത്ത് വിമർശകരുടെ അനുമതി വാങ്ങണം എന്നൊക്ക ചിലർ തന്നോട് അഭിപ്രായപ്പെടുന്നുണ്ട്.
ഇവർക്കൊക്കെയുള്ള മറുപടിയുമായി ഒരു വീഡിയോയുമായി ഉടനെത്തുമെന്നും അതിനായുള്ള തെളിവുകൾ ശേഖരിച്ചു വരികയാണെന്നും സന്തോഷ് പണ്ഡിറ്റ് പറയുന്നു.