go

പനാജി: ഗോവയിലെ ബീച്ചിൽ പരസ്യമായി മദ്യപിക്കുന്നവർക്കെതിരെ നടപടിയുമായി സംസ്ഥാന സർക്കാർ. ബീച്ചുകളിൽ ഭക്ഷണം പാകം ചെയ്യുന്നതിനും പരസ്യമായി മദ്യപിക്കുന്നതിനും നിരോധനം ഏർപ്പെടുത്താനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ. പിടിക്കപ്പെട്ടാൽ രണ്ടായിരം രൂപ പിഴയോ മൂന്നുമാസം തടവോ വ്യവസ്ഥ ചെയ്യുന്ന ഭേദഗതിക്ക് സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി.

ജനുവരി 29 ന് ചേരുന്ന നിയമസഭാ സമ്മേളനത്തിൽ ആ ഭേദഗതി അവതരിപ്പിക്കുമെന്ന് വിനോദസഞ്ചാര വകുപ്പുമന്ത്രി മനോഹർ അജ്ഗാവോങ്കാർ വ്യക്തമാക്കി. ബീച്ചികളിൽ പരസ്യമായി മദ്യപാനം നടത്തി കുപ്പികൾ പൊട്ടിച്ചിടുന്നത് വർദ്ധിച്ച് വരുന്ന സാഹചര്യത്തിലാണ് ഭേദഗതി കൊണ്ടുവരുന്നതെന്ന് മന്ത്രി പറഞ്ഞു.

രജിസ്ട്രേഷൻ ഒഫ് ടൂറിസം ട്രേഡ് ആക്ടിൽ ഭേദഗതി വരുത്തിയാണ് ബീച്ചുകളിൽ മദ്യപാനത്തിനും പാചകം ചെയ്യലിനും സർക്കാർ നിരോധനം ഏർപ്പെടുത്താനൊരുങ്ങുന്നത്.