ഉൗഷ്മാവിന്റെ അടിസ്ഥാനത്തിൽ നാല് തരം പാളികൾ അന്തരീക്ഷത്തിലുണ്ട്
1. ട്രോപ്പോസ്ഫിയർ
സംയോജന മേഖല എന്നാണർത്ഥം. ഭൂമിയുടെ ഉപരിതലത്തിനോട് അടുത്ത് സ്ഥിതി ചെയ്യുന്ന പാളി. ദൈനംദിന കാലാവസ്ഥ വ്യതിയാനത്തിന് കാരണമാകുന്ന പാളിയാണിത്. ട്രോപ്പോസ്ഫിയറിൽ ഉയരം കൂടുന്തോറും താപനില കുറഞ്ഞുവരും. നീരാവി, പൊടിപടലങ്ങൾ എന്നിവ കാണപ്പെടുന്ന ഭാഗമാണിത്. കാറ്റ്, മഴ, ഇടിമിന്നൽ, മഞ്ഞ് തുടങ്ങിയ പ്രതിഭാസങ്ങളെല്ലാം കാണപ്പെടുന്ന മേഖലയാണിത്. ജൈവമണ്ഡലം സ്ഥിതി ചെയ്യുന്ന അന്തരീക്ഷ പാളികൂടിയാണ്.
ട്രോപ്പോസ്ഫിയറിനെയും തൊട്ടടുത്ത പാളിയായ സ്ട്രാറ്റോസ്ഫിയറിനെയും വേർതിരിക്കുന്ന ഭാഗമാണ് ട്രോപ്പോപാസ്.
2. സ്ട്രോറ്റോസ് ഫിയർ
ട്രോപ്പോസ്ഫിയറിന് മുകളിൽ കാണപ്പെടുന്നു. 17 മുതൽ 90 കി.മീ. ഉയരത്തിൽ വ്യാപിച്ചിരിക്കുന്നു. ഒാസോൺ പാളി കാണപ്പെടുന്നു. ഇവിടെ വായു തിരശ്ചീനമായി ചലിക്കുന്നതിനാൽ വിമാനങ്ങളുടെ സഞ്ചാരത്തിന് അനുയോജ്യമാണ്.
3 മീസോസ് ഫിയർ
സ്ട്രോറ്റോസ്ഫിയറിന് മുകളിൽ കാണപ്പെടുന്നു. ഉയരം കൂടുന്തോറും ഇവിടെ താപനില കുറയുന്നു. അന്തരീക്ഷത്തിലെ ഇൗ പാളിയിൽ വച്ചാണ് ഉൽക്കകൾ കത്തിയെരിയുന്നത്.
മിസോസ്ഫിയറിനെയും തെർമോസ്ഫിയറിനെയും തമ്മിൽ വേർതിരിക്കുന്നതാണ് മിസോപാസ്.
4തെർമോസ് ഫിയർ
ഏറ്റവും താപനില കൂടിയ അന്തരീക്ഷ പാളിയായ ഇതിൽ 1500 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാറുണ്ട്. അയണോസ്ഫിയർ ഇതിന്റെ ഭാഗമാണ്. ഇവിടെ അയോണുകൾ കാണപ്പെടുന്നു. റേഡിയോ പ്രക്ഷേപണത്തിനും ടെലിവിഷൻ സംപ്രേഷണത്തിനും ഉപഗ്രഹ വാർത്താവിനിമയത്തിനും സാധ്യമാകുന്നത് അയണോസ്ഫിയർ കാരണമാണ്.
എക്സോസ് ഫിയർ എന്നത് തെർമോസ്ഫിയറിന് മുകളിൽ കാണപ്പെടുന്ന മേഖലയാണ്.
കാർമൻ രേഖ
അന്തരീക്ഷത്തെയും ബഹിരാകാശത്തെയും വേർതിരിക്കുന്ന അതിർത്തി. ഭൗമോപരിതലത്തിൽ നിന്ന് 100 കി.മീ ഉയരത്തിൽ വ്യാപിച്ചുകിടക്കുന്നു.
ഒാസോൺ പാളി
സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് രശ്മികളെ തടഞ്ഞുനിറുത്തി ഭൂമിക്ക് സംരക്ഷണമൊരുക്കുന്നു. ക്രിസ്ത്യൻ എഫ്. ഷോൺബീനാണ് ഒാസോണിന്റെ സാന്നിധ്യം അന്തരക്ഷത്തിൽ കണ്ടെത്തിയത്. ചാൾസ് ഫാബ്രി, ഹെൻറി ബുയിസാൻ എന്നിവരാണ് ഒാസോൺ പാളി കണ്ടെത്തിയത്. ജി.എം.ബി ഡോബ്സൺ എന്ന ശാസ്ത്രജ്ഞനാണ് ഒാസോൺ വാതകത്തിന്റെ ഗുണങ്ങൾ വിശദീകരിച്ചത്.
മൂന്ന് ആറ്റങ്ങളടങ്ങുന്ന ഒാക്സിജന്റെ രൂപമാണ് ഒാസോൺ. ഒാസോൺ പാളി ആഗോള താപനത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും ഫലമായി നശിച്ചുകൊണ്ടിരിക്കുകയാണ്. നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന ഫ്രിഡ്ജിൽ നിന്നുമൊക്കെ പുറന്തള്ളുന്ന ഫ്രിയോൺ എന്ന രാസവസ്തുവിൽ അടങ്ങിയിരിക്കുന്ന ക്ളോറോ ഫ്ളറോ കാർബൺ ആണ് ഒാസോണിന്റെ പ്രധാന എതിരാളി.
ഒാസോൺ സംരക്ഷണത്തിന് വേണ്ടി 1989 ജനുവരി 1ന് ഒപ്പ് വയ്ക്കപ്പെട്ടതാണ് മോൺട്രീൽ പ്രോട്ടോകോൾ.
അമ്ള മഴ
കാർബൺ ഡൈ ഒാക്സൈഡ്, നൈട്രജൻ ഡയോക്സൈഡ് എന്നിവ അന്തരീക്ഷത്തിലെ ജലതന്മാത്രകളുമായി കലരുന്നു. ഇതിന്റെ രാസപ്രവർത്തന ഫലമായി അമ്ളമുണ്ടാകുകയും അത് ജലത്തോടൊപ്പം ഭൂമിയിലേക്ക് പതിക്കുകയും ചെയ്യുന്നതാണ് അമ്ള മഴ. രാസപ്രവർത്തന ഫലമായി ഉണ്ടാകുന്ന അമ്ളങ്ങളാണ് സൾഫ്യൂറിക് അമ്ളം. അമ്ള മഴയുടെ പി.എച്ച്. 6.4 ൽ താഴെയാണ്. അമ്ള മഴ വൻ നാശനഷ്ടമാണ് ഭൂമിയിലുണ്ടാക്കുക. താജ്മഹലിന്റെ വെള്ളനിറത്തെ ബാധിച്ചത് അമ്ള മഴയാണ്.