കാർഷിക കേരളം
കേരളത്തിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന നാണ്യവിള നാളീകേരമാണ്. നെല്ലാണ് ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്ന ധാന്യവിള. റബറാണ് കൂടുതൽ ഉത്പാദിപ്പിക്കുന്ന തോട്ടവിള.
വിസ്തൃതിയുടെ അടിസ്ഥാനത്തിൽ കേരളത്തിൽ ഏറ്റവും കൂടുതൽ കൃഷി ചെയ്യുന്നത് നാളികേരമാണ്. രണ്ടാംസ്ഥാനത്ത് റബറും മൂന്നാംസ്ഥാനത്ത് നെല്ലുമാണ്.
കേരളത്തിൽ പ്രധാനമായും വിരിപ്പ് കൃഷി, മുണ്ടകൻ കൃഷി, പുഞ്ചകൃഷി എന്നിങ്ങനെ മൂന്ന് രീതിയിലുള്ള നെൽകൃഷിയുണ്ട്.
ഏപ്രിൽ-ജൂൺ മാസങ്ങളിലിറക്കി സെപ്തംബർ-ഒക്ടോബർ മാസങ്ങളിൽ വിളവെടുക്കുന്ന കൃഷിരീതിയാണ് വിരിപ്പ് കൃഷി. മഴയെ ആശ്രയിച്ചുള്ളതാണ് ഇൗ കൃഷി രീതി. ഒന്നാംവിള എന്നും ഇതറിയപ്പെടുന്നു.
രണ്ടാംവിള എന്നറിയപ്പെടുന്നത് മുണ്ടകൻ കൃഷിയാണ്. സെപ്തംബർ-ഒക്ടോബർ മാസത്തിൽ വിളവിറക്കി ഡിസംബർ-ജനുവരി മാസത്തിൽ കൊയ്തെടുക്കുന്നു
പുഞ്ചകൃഷിി വേനൽക്കാല വിള എന്നും അറിയപ്പെടുന്നു. ഡിസംബർ-ജനുവരി മാസങ്ങളിൽ കൃഷിയിറക്കി മാർച്ച് മാസത്തിൽ വിളവെടുക്കുന്നു.
വേട്ടയാടൽ, കാർഷികവൃത്തി
ആദിമ മനുഷ്യൻ വേട്ടയാടിയാണ് വിശപ്പടക്കിയിരുന്നത്. വേട്ടയ്ക്കുവേണ്ടി നായ്ക്കളെ വളർത്തിയിരുന്നു. നവീനശിലായുഗമായതോടെ കാർഷികവൃത്തി ആരംഭിച്ചു. അതിനായി കാട്ടുമൃഗങ്ങളെ ഇണക്കി വളർത്താൻ തുടങ്ങി. അങ്ങനെ പണ്ടുകാലംമുതലേ മനുഷ്യൻ സസ്യങ്ങളേയും മൃഗങ്ങളേയും പരിപാലിക്കാൻ തുടങ്ങിയിരുന്നു.
കേരളത്തിലെ പ്രശസ്തമായ വള്ളംകളികൾ
വള്ളംകളി - സ്ഥലം - നടക്കുന്നത്
കല്ലട ജലോത്സവം - കൊല്ലം - കല്ലടയാർ
പ്രസിഡന്റസ് - കൊല്ലം - അഷ്ടമുടികായൽ
ഇന്ദിരാഗാന്ധി - എറണാകുളം - കൊച്ചികായൽ
ചമ്പക്കുളം മൂലം വള്ളംകളി - ആലപ്പുഴ - പമ്പ
മദർ തെരേസ വള്ളംകളി - ആലപ്പുഴ -അച്ചൻകോവിലാർ
ആറൻമുള ഉതൃട്ടാതി -പത്തനംതിട്ട -പമ്പ