1. സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം. തൃശൂര്‍ വല്ലച്ചിറയിലെ വീടിന് അടുത്ത് വച്ച് പ്രിയനന്ദനെ ചാണക വെള്ളം തളിച്ച് മര്‍ദ്ദിക്കുക ആയിരുന്നു. ആസൂത്രിത ആക്രമണം, ശബരിമല വിഷയത്തിലെ പ്രിയനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദം ആയതിന് പിന്നാലെ. അക്രമിയെ കണ്ടാല്‍ അറിയാം എന്ന് പ്രിയനന്ദന്‍. നടന്നത് ആസൂത്രിത ആക്രമണം. ഇതൊരു തുടക്കം മാത്രം എന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് അക്രമി പറഞ്ഞതായും പ്രിയനന്ദന്‍
2. ആക്രമണത്തിന് പിന്നില്‍ ആര്‍.എസ്.എസ്. പൊലീസ് സുരക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കില്ല. ജനാധിപത്യ രാജ്യത്ത് പൊലീസ് അകമ്പടിയോടെ നടക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അക്രമത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്നും പ്രിയനന്ദന്‍. അതേസമയം, സംവിധായകന് എതിരായ ആക്രമണത്തില്‍ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍.
4. ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണ നാലാം ദിവസത്തില്‍. കായംകുളം എസ്.എന്‍.ഡി.പി യോഗം ഓഫീസില്‍ നടന്ന നാലാംദിവസ പ്രചരണ യാത്രയുടെ ഉദ്ഘാടനം യൂണിയന്‍ ചെയര്‍മാന്‍ വി. ചന്ദ്രദാസ് ഉദ്ഘാടനം ചെയ്തു. കണ്‍വീനര്‍ പി. പ്രദീപ് ലാല്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കേരളകൗമുദി ആലപ്പുഴ യൂണിറ്റ് ചീഫ് സി.പി സുരേന്ദ്രന്‍ സ്വാഗതം പറഞ്ഞു. പരമ്പരയുടെ പ്രിവ്യു പ്രദര്‍ശന യോഗത്തില്‍ എസ്. രമണന്‍ പിള്ള, എ. പ്രദീപ് കുമാര്‍, ഭാസുര മോഹന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
5. പതിനാലാം കേരള നിയമസഭയുടെ 14-ാം സമ്മേളനത്തിന് തുടക്കം. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ ആണ് സമ്മേളനത്തിന് തുടക്കം ആയത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍ നയപ്രഖ്യാപനം ആരംഭിച്ചത് മലയാളത്തില്‍. കേന്ദ്ര ഫണ്ട് അനുവദിക്കാത്തതില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച നയ പ്രസംഗത്തില്‍ ശബരിമല, ലിംഗസമത്വം വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടുകളെ ഉയര്‍ത്തിപ്പിടിച്ചു. പ്രളയ സമയത്തെ പ്രവര്‍ത്തനത്തനങ്ങളെ പ്രശംസിക്കാനും ഗവര്‍ണര്‍ മറന്നില്ല
6. പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞു. അതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. കേരളത്തിന്റെ 100 വര്‍ഷത്തെ ചരിത്രത്തിനിടെ ഏറ്റവും വലിയ പ്രളയം നേരിട്ട വര്‍ഷമാണ് കടന്നു പോയത്. മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പടെ ഉള്ളവര്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് അഭിനന്ദനാര്‍ഹം. വ്യോമ സേന, കേന്ദ്ര ദുരിത നിവാരണ സേന എന്നിവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു എന്നും ഗവര്‍ണര്‍. കേന്ദ്ര സര്‍ക്കാരിന് എതിരെയും നയ പ്രസംഗത്തില്‍ വിമര്‍ശനം
7. കേന്ദ്ര- സംസ്ഥാന ബന്ധം ശരിയായ നിലയിലല്ല. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ കേന്ദ്ര സഹായത്തിന് തടസമാവുന്നു. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിന് ആയി ആദ്യമായി ബില്‍ അവതരിപ്പിച്ച സംസ്ഥാനം ആണ് കേരളം. അഴിമതി കുറഞ്ഞതും സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതും ആയ സംസ്ഥാനം ആണ് കേരളം. ക്രമസമാധാന പാലനത്തിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിന് ആണ്
8. ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത ആണ്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ലിംഗ സമത്വം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്. രണ്ടു വര്‍ഷത്തിനിടെ വികസന നേട്ടങ്ങള്‍ കൊയ്യാനും സര്‍ക്കാരിന് ആയി. കൊല്ലം ബൈപ്പാസ്, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, മലവയോര ഹൈവേ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കാനും സര്‍ക്കാരിന് ആയെന്ന് നയ പ്രഖ്യാപനത്തില്‍ ഗവര്‍ണര്‍
9. വിദ്യാര്‍ത്ഥികള്‍ക്ക് ആയി നിര്‍മ്മിച്ച ലോകത്തെ ഏറ്റവും ഭാരം കുറഞ്ഞ ഉപഗ്രഹം കലാം സാറ്റ്, പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡി.ആര്‍.ഡി.ഒയുടെ ഉപഗ്രഹമായ മെക്രോസാറ്റ് ആര്‍ എന്നീ ഉപഗ്രഹങ്ങള്‍ വഹിച്ചുള്ള പി.എസ്.എല്‍.വി സി-44ന്റെ വിക്ഷേപണം വിജയകരം. ഇന്നലെ രാത്രി 11.37ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ ഒന്നാം വിക്ഷേപണ തറയില്‍ നിന്നായിരുന്നു വിക്ഷേപണം. 130 കിലോഗ്രാം ഭാരം വരുന്ന മൈക്രോസാറ്റ് ആര്‍ രാജ്യത്തിന്റെ പ്രതിരോധ മേഖലയ്ക്ക് കരുത്ത് പകരുന്നത് ആണ്
10. വിക്ഷേപിച്ച് കൃത്യം 15 മിനിട്ടിനുള്ളില്‍ ഉപഗ്രഹം 274 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തില്‍ എത്തിച്ചേര്‍ന്നു. ലോകത്തിലെ തന്നെ ഏറ്റവും ചെറിയ ഉപഗ്രഹമാണ് കലാം സാറ്റ്. ചെന്നൈയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച കലാം സാറ്റിന്റെ ഭാരം 1.26 കിലോഗ്രാം ആണ്. ആയുസ്സ് രണ്ട് മാസം. റോക്കന്റിന്റെ അവശിഷ്ടങ്ങളെ ബഹിരാകാശത്ത് ഉപയോഗപ്പെടുത്തുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണം കൂടിയാണ് ഇത്തവണത്തെ വിക്ഷേപണത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത്
11. പ്രിയങ്ക ഗാന്ധിയെ രംഗത്തിറക്കിയതോടെ കോണ്‍ഗ്രസ് കൂടുതല്‍ സംസ്ഥാനങ്ങളില്‍ ഒറ്റയ്ക്കു മത്സരിക്കുന്നതിനു തയാറെടുക്കുന്നു. ആന്ധ്രപ്രദേശിലും പശ്ചിമ ബംഗാളിലും ഒറ്റയ്ക്കു മത്സരിക്കാന്‍ പാര്‍ട്ടി ഒരുങ്ങി. യു.പിയിലും ഏതാണ്ട് ഒറ്റയ്ക്കാകും കോണ്‍ഗ്രസ് മത്സരിക്കുക. ദേശീയ തലത്തില്‍ പ്രതിപക്ഷ ഐക്യത്തിനു വേണ്ടി വാദിച്ചിരുന്ന കോണ്‍ഗ്രസിനെ പ്രധാന സംസ്ഥാനമായ യു.പിയില്‍ എസ്.പിയും ബി.എസ.്പിയും തഴഞ്ഞതിനെ തുടര്‍ന്നാണ് തന്ത്രങ്ങളിലെ മാറ്റം
12. ആരുടെയും ഭീഷണികള്‍ക്കു വഴങ്ങാതെയും പിന്നാക്കം പോകാതെയും ആക്രമിച്ചു മുന്നേറാനാണ് രാഹുല്‍ ഗാന്ധിയുടെ പുതിയ തീരുമാനം. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, ഒഡീഷ, അസം, തെലുങ്കാന, ഗോവ, മേഘാലയ, മണിപ്പുര്‍, ത്രിപുര, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങള്‍ കോണ്‍ഗ്രസിന് ഒറ്റയ്ക്കു മത്സരിക്കാന്‍ ശേഷിയുള്ളവയാണ്.
13. പല സംസ്ഥാനങ്ങളിലുംകൂടി ഒറ്റയ്ക്കു ജനവിധി തേടാനുള്ള തന്ത്രം കോണ്‍ഗ്രസിനെ ഭാവിയില്‍ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നാണു രാഹുലിന്റെ വിലയിരുത്തല്‍. കേരളം, തമിഴ്നാട്, കര്‍ണാടകം, മഹാരാഷ്ട്ര, ബിഹാര്‍, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിലവിലുള്ള സഖ്യം ശക്തിപ്പെടുത്താനും രാഹുല്‍ നിര്‍ദേശിച്ചിട്ടുണ്ട്