തിരുവനന്തപുരം: നിശാഗന്ധിയുടെ വേദിയിൽ നടനവിസ്‌മയം തീർക്കാൻ നിജ ലതിൻ. ഇന്ന് വൈകിട്ട് 6.15നാണ് കുച്ചുപ്പുടിയുമായി നിജ വേദിയിലെത്തുക. നിശാഗന്ധി ഫെസ്‌റ്റിവലിന്റെ ഭാഗമായി സംസ്ഥാന ടൂറിസം വകുപ്പാണ് പരിപാടി സംഘടിപ്പിക്കുന്നത്. സന്ധ്യ സുരേഷിനു കീഴിൽ നാല് വയസു മുതൽ നൃത്തം അഭ്യസിച്ചു തുടങ്ങിയ നിജ പ്രശസ്‌ത നൃത്താദ്ധ്യാപിക റിഗാറ്റ ഗിരിജാ ചന്ദ്രന്റെ കീഴിലാണ് കഴിഞ്ഞ 16 വർഷമായി പഠിക്കുന്നത്.
സ്‌കൂൾ കോളേജ് തലം മുതൽ നിരവധി പുരസ്‌കാരങ്ങൾ ഈ യുവ കലാകാരിയെ തേടി എത്തിയിട്ടുണ്ട്. ഇന്ത്യയ്‌ക്ക് അകത്തും പുറത്തുമായി നിരവധി വേദികളിൽ ഇതിനോടകം ലിജ ചിലങ്കയണിഞ്ഞു കഴിഞ്ഞു.
കലാമണ്ഡലം വിഷ്‌ണുവാണ് പിന്നണിയിൽ. നാട്ടുവാംഗം- മാധവി ചന്ദ്രൻ, മൃദംഗം- ബാബു, വയലിൻ- ശ്രീകുമാർ.