manju-warrier-in-marakkar

സൂപ്പർതാരം മോഹൻലാലിനൊപ്പം ഇന്ത്യൻ സിനിമയിലെ സൂപ്പർതാരങ്ങളെ കേന്ദ്രകഥാപാത്രങ്ങളാക്കി പ്രിയദർശൻ ഒരുക്കുന്ന ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. ഹൈദരാബാദിലെ റാമോജിറാവു ഫിലിം സിറ്റിയിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ ഇതിനോടകം വൈറലായിരുന്നു. ഇപ്പോഴിതാ നായിക മഞ്ജുവാര്യരുടെയും ഫസ്‌റ്റ് ലുക്ക് പോസ്‌റ്റർ പുറത്തു വന്നു കഴിഞ്ഞു. സുബൈദ എന്ന കഥാപാത്രമായാണ് താരം മരക്കാറിൽ എത്തുക.

സുബൈദയായി മഞ്ജു, മരക്കാറിലെ ഫസ്‌റ്റ് ലുക്ക് എത്തി. ഈ വാർത്ത ഇംഗ്ലീഷിൽ വായിക്കാൻ ക്ലിക്ക് ചെയ്യൂ.

മഞ്ജു തന്നെയാണ് ഫേസ്‌ബുക്കിലൂടെ പോസ്‌റ്റർ പുറത്തു വിട്ടത്. സൂമൂതിരിയുടെ നാവിക മേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥ പറയുന്ന ചിത്രമാണ് മരക്കാർ അറബിക്കടലിന്റെ സിംഹം. മോഹൻലാൽ ടൈറ്റിൽ റോളിലെത്തുന്ന ചിത്രത്തിൽ അർജുൻ സാർജ, സുനിൽ ഷെട്ടി, പ്രണവ് മോഹൻലാൽ, കീർത്തി സുരേഷ്, മധു എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു.