കഴിഞ്ഞ അഞ്ച് വർഷം ജനദ്രോഹ നടപടികളിലൂടെ ജനങ്ങളെ ദ്രോഹിച്ച പ്രധാനമന്ത്രി തിരഞ്ഞെടുപ്പ് അടുത്തപ്പോൾ കത്തയച്ച് സുഖിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് സി.പി.എം നേതാവ് എം.ബി.രാജേഷ് എം.പി. രാജ്യത്ത് ആകമാനം പത്ത് കോടി വീടുകളിലാണ് മോദി എഴുത്തയക്കുന്നത്, ഇതിന്റെ ഭാഗമായി തന്റെ മണ്ഡലത്തിൽ മാത്രം രണ്ടുലക്ഷത്തി പതിനായിരത്തി മുന്നൂറ്റി എൺപത് കത്തുകൾ ലോറിയിലാക്കി കൊണ്ട് വന്നുവെന്നും അത് പോസ്‌റ്റോഫീസിലെ കമ്പ്യൂട്ടറുകളുടെ സാങ്കേതിക സംവിധാനത്തിൽ വരെ മാറ്റങ്ങൾ വരുത്തി. ഓഫീസ് സമയം കഴിഞ്ഞു പോയ ജീവനക്കാരെ വിളിച്ചു വരുത്തി വീടുകളിലേക്കെത്തിക്കുന്ന ജോലി ആരംഭിച്ചുവെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു. പൊതുപണം അനാവശ്യമായി ചെലവഴിക്കുകയാണ് ഇതിലൂടെ എന്നും മിക്ക കത്തിലും മേൽവിലാസം കൃത്യമല്ലാത്തതിനാൽ ആളെത്തേടി വലഞ്ഞിരിക്കുകയാണ് ഉദ്യോഗസ്ഥരെന്നും എം.ബി.രാജേഷ് കുറിക്കുന്നു.
ആയുഷ്മാൻ ഭാരത്പി.എം.ജെ.എ.വൈ എന്നീ യോജനകളുടെ പേരിലും ചെലവിലുമാണ് ഈ കത്തയക്കുന്നത്. കാര്യമൊന്നും നടന്നില്ലെങ്കിലും എന്തോ മഹാകാര്യം നടന്നെന്ന പ്രതീതിയുണ്ടാക്കിയാൽ മാത്രം മതിയെന്ന് കരുതുന്നവർ
ജനം മോദിയുടെ ഇപ്പോഴത്തെ കത്ത് ചവറ്റു കൊട്ടയിലിടും എന്ന് മനസിലാക്കണമെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.