വിയറ്റ്നാം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്മാർട്ട് ഫോൺ നിർമ്മാതാക്കളായ മൊബിസ്റ്റാർ അവരുടെ ബഡ്‌ജറ്റ് ഫോണായ
X1നോച്ച് ഇന്ത്യയിൽ അവതരിപ്പിച്ചു. പ്രീമിയം ലുക്കോട് കൂടിയാണ് ഫോൺ എത്തുന്നത്. 5.7ഇഞ്ച് വലുപ്പമുള്ള സ്ക്രീനാണ് ഫോണിനുള്ളത്. നോച്ച് ഡിസ്‌പ്ലേ ഉള്ള ഫോണിന് 13മെഗാപിക്സൽ മുൻ കാമറയുമുണ്ട്. ക്വാഡ്്കോർ മീഡിയാ ടെക് ഹീലിയോ പ്രൊസസറാണ് ഫോണിന് കരുത്തേകുന്നത്. 3ജിബി റാം മെമ്മറിയുള്ള ഫോണിന് 32ജിബി സ്റ്രോറേജും എസ്.ഡി കാർഡ് ഉപയോഗിച്ച് 128ജിബി വരെ ഉയർത്താനാകും.
ഫോണിന്റെ വലതുവശത്തായാണ് പവർ ബട്ടനും വോളിയം ബട്ടനും ഉൾപ്പെടുത്തിയിരിക്കുന്നത്. എന്നാൽ ഫോണിന്റെ ഇടത് വശത്തായി സിം കാർഡ് ട്രേ സെറ്റ് ചെയ്തിരിക്കുന്നു. ഒരേ സമയം രണ്ട് സിം കാർഡുകളും ഒരു എസ്.ഡികാർഡും ഉപയോഗിക്കാം.
ഫോണിന്റെ മുകൾ വശത്തായിട്ടാണ് ഓഡിയോ ജാക്ക് സെറ്റ് ചെ്യ്തിരിക്കുന്നത്. ഫോണിന്റെ താഴ്‌ഭാഗത്തായാണ് സ്പീക്കറും മൈക്രോഫോണും യു.എസ്.ബി പോർട്ടും ക്രമീകരിച്ചിരിക്കുന്നത്. ഫോണിന്റെ പിന്നിലായി ഫിംഗർപ്രിന്റ് സെൻസറും സെറ്റ് ചെയ്തിരിക്കുന്നു.
പിന്നിൽ ഇരട്ട സെൻസറുകൾ ഉള്ള 13മെഗാപിക്സൽ കാമറയാണ് ഫോണിനുള്ളത്. ഫോണിന്റെ പ്രധാന ആകർഷണം രൂപകൽപന തന്നെയാണ്.
എന്നാൽ ഫോണിന്റെ ബോഡി പ്ലാസ്റ്രിക് നിർമ്മിതമാണെന്നതാണ് നിരാശയുണർത്തുന്ന കാര്യം. ബാക്ക് പാനൽ ഗ്ലാസ് കോട്ടട് ആയത് ഫോണിനെ മിഴിവുറ്റതാക്കുന്നു.കൂടാതെ ഫേസ് അൺലോക്കിംഗ് സംവിധാനവും ഫോണിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
പ്രധാന ആകർഷണങ്ങൾ..
ഡിസ്‌പ്ലേ - 5.7ഇഞ്ച് എച്ച് ഡി ഡിസ്‌പ്ലേ
പ്രൊസസർ - ക്വാഡ്കോർ മീഡിയാടെക് ഹീലിയോ A22
റാം മെമ്മറി - 3GB
സ്റ്റോറേജ് - 32GB (SD കാർഡ് ഉപയോഗിച്ച് 128GB വരെ ഉയർത്താം)
മുൻ കാമറ - 13മെഗാപിക്സൽ AIസംവിധാനത്തോട് കൂടിയത്.
പിൻ കാമറ - 13മെഗാപിക്സൽ ഇരട്ട സെൻസറോട് കൂടിയത്.
സോഫ്റ്റ്‌വെയർ - ആൻഡ്രോയിഡ് 8.1 ഓറിയോ
ബാറ്ററി - 3300MAh
ഗ്രേഡിയന്റ് ഷൈൻ, മിഡ്നൈറ്റ് ബ്ലാക്ക്, സഫയർ ബ്ലൂ എന്നീ മൂന്ന് നിറങ്ങളിൽ ലഭിക്കും. നിവലിൽ ഓൺലൈൻ സ്റ്രോറുകൾ വഴിയും മൊബിസ്റ്രാറിന്റെ സൈറ്റ് വഴിയുമാണ് ലഭിക്കുക. ഫോണിന് 9,499രൂപയാണ് ഇന്ത്യയിൽ വില.