ന്യൂഡൽഹി: കെ.എ.പി 3 ബറ്റാലിയൻ കമാൻഡന്റ് കെ.ജി സൈമണിന് വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ചു.സ്തുതർഹ്യ സേവനത്തിനുള്ള പൊലീസ് മെഡൽ കേരളത്തിൽ നിന്നുള്ള ഏഴ് പേർക്ക് ലഭിച്ചു.
ജോസഫ് റസ്സൽ ഡിക്രൂസ് (അസിസ്റ്റന്റ് കമാൻഡന്റ് കെ.എ.പി ബറ്റാലിയൻ 1), ആർ.ബാലൻ (അസിസ്റ്റന്റ് കമാൻഡന്റ്, ഡി.എച്ച്.ക്യു, ആലപ്പുഴ), രാജു.പി.കെ (അസിസ്റ്റന്റ് കമ്മിഷണർ, ട്രാഫിക് കോഴിക്കോട് സിറ്റി നോർത്ത് ), ജെ.പ്രസാദ് (ഡെപ്യൂട്ടി സൂപ്രണ്ട്, വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ), നസറുദ്ദീൻ മുഹമ്മദ് ജമാൽ (എ. എസ്. ഐ, ഡി. സി. ആർ. ബി റെയിൽവേ, തിരുവനന്തപുരം), യശോധരൻ ശാന്തമ്മ കൃഷ്ണൻ നായർ (എ.എസ്.ഐ, കമ്മിഷണർ ഓഫീസ് തിരുവനന്തപുരം),സാബു എസ്.കെ ( ഡ്രൈവർ എസ്.എസ്.ഐ, വിജിലൻസ് ആൻഡ് ആന്റികറപ്ഷൻ ബ്യൂറോ തിരുവനന്തപുരം) എന്നിവർക്കാണ് സ്തുതർഹ്യ സേവനത്തിനുള്ള മെഡൽ ലഭിച്ചത്.
ആകെ 855 ഉദ്യോഗസ്ഥർക്ക് പൊലീസ് മെഡൽ ലഭിച്ചു.
ധീരതയ്‌ക്കുള്ള രാഷ്ട്രപതിയുടെ പൊലീസ് മെഡൽ ലഭിച്ച മൂന്നു പേരും സി.ആർ.പി.എഫുകാരാണ്. (മരണാനന്തര ബഹുമതി). ധീരതയ്‌ക്കുള്ള പൊലീസ് മെഡൽ 146 പേർക്കും വിശിഷ്ട സേവനത്തിനുള്ള രാഷ്ട്രപതിയുടെ മെഡൽ 74 പേർക്കും സ്തുത്യർഹ്യ സേവനത്തിനുള്ള പൊലീസ് മെഡൽ 632 പേർക്കുമാണ് ലഭിച്ചത്.
ജയിൽ സർവീസിൽ സ്തുതർഹ്യ സേവനത്തിന് തിരുവനന്തപുരം പൂജപ്പുരയിലെ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കറക്‌ഷണൽ അഡ്മിനിസ്ട്രേഷൻ ജോയിന്റ് സുപ്രണ്ട് എം.ബാബുരാജ്, ആലത്തൂർ സബ്‌ജയിൽ സുപ്രണ്ട് എം.കെ ബാലകൃഷ്ണൻ എന്നിവർക്ക് മെഡൽ ലഭിച്ചു.
ജോസഫ് റസൽ ഡിക്രൂസ്
തൃപ്പൂണിത്തുറയിലെ കെ.എ.പി ബറ്റാലിയനിലെ അസിസ്റ്റന്റ് കമാൻഡന്റ്.
1991 ൽ പൊലീസിൽ പ്രവേശിച്ചു. 15 വർഷം സി.ബി.ഐയിൽ ഇൻസ്പെക്ടർ, ഡിവൈ.എസ്.പി എന്നീ നിലകളിൽ പ്രവർത്തിച്ചു.1996 ൽ സി.ബി.ഐയുടെ ഗുഡ് സർവീസ് എൻട്രി ലഭിച്ചു.
എറണാകുളം അയ്യപ്പൻകാവ് സ്വദേശി. ഭാര്യ : അഡ്വ. ഷാലറ്റ്. മകൻ : റസൽ ബി.ടെക് വിദ്യാർത്ഥിയാണ്.
പി.കെ രാജു
കോഴിക്കോട് സിറ്റി ട്രാഫിക് (നോർത്ത് ) അസി. കമ്മിഷണർ. 1996ൽ എസ്.ഐയായി സർവീസിൽ. 2005ൽ സി.ഐയായും 2013ൽ ഡിവൈ.എസ്.പിയായും പ്രൊമോഷൻ.കണ്ണൂർ ജില്ലയിലെ നിരവധി രാഷ്ട്രീയ കൊലപാതക കേസുകൾ അന്വേഷിച്ചു. പല കേസുകളിലും പ്രതികൾക്ക് ശിക്ഷിക്കപ്പെട്ടു. ബിനിയാണ് ഭാര്യ.മക്കൾ:സച്ചുകുര്യൻ (എൻജി. വിദ്യാർത്ഥി), റിച്ചു കുര്യൻ (പത്താം ക്ലാസ് വിദ്യാർത്ഥി)