kerala-schools-

സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ നിലവാരം ദേശീയ ശ്രദ്ധ നേടുമ്പോൾ കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂൾ ബസുകളിലും കാമ്പസുകളിലുമൊക്കെ വ്യക്തമായ മാർഗനിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ഇനിയും പരിഹരിക്കപ്പെടേണ്ട നിരവധി വിഷയങ്ങൾ നമ്മുക്ക് ചുറ്റിനുമുണ്ട് .അതിൽ പ്രധാനമാണ് സ്‌കൂളിന് മുൻവശം രാവിലെയും വൈകിട്ടുമുള്ള അത്യപൂർവമായ ഗതാഗതകുരുക്ക് .

ഈ സമയങ്ങളിൽ ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ യാതൊരു നിയന്ത്രണവുമില്ലാതെ ചീറിപ്പായുന്ന കാഴ്ച്ച സർവസാധാരണമാണ് .ഇടക്കാലത്തായി സ്‌കൂൾ സമയത്ത് ടിപ്പറുകൾക്കു നിരോധനമുണ്ടായിരുന്നെങ്കിലും ഇപ്പോൾ അതൊന്നുംആർക്കും ബാധകമല്ലഎന്നമട്ടാണ് . ഈ സമയങ്ങളിൽ അമിത ശബ്ദത്തോടും അമിത വേഗതയോടും പോകുന്ന ന്യൂ ജൻ ബൈക്കുകൾ വലിയ അപകട ഭീതിയാണ് ഉയർത്തുന്നത് .സ്‌കൂൾ സമയങ്ങളിൽ രാവിലെയും വൈകിട്ടും സ്‌കൂളിന് മുൻവശം നിയമ പാലകരുടെ സാന്നിധ്യമുണ്ടെങ്കിലും അതിന് സ്ഥിരസംവിധാനമില്ല .ആയതിനാൽ കുട്ടികളുടെ പരിപൂർണ സംരക്ഷണത്തിനായി തിരക്കുള്ള പാതയോരത്തെ സ്‌കൂളിന് മുൻവശം നടപ്പാതയും സംരക്ഷണ വേലിയും നിർമ്മിക്കണം.

വിശ്വസ്തതയോടെ , സുഗതൻ എൽ .ശൂരനാട് കൊല്ലം ..9496241070