news

1. എസ്.ബി.ഐ ബാങ്ക് ശാഖ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യപക്ഷേ കോടതി തള്ളി. തിരുവനന്തപുരം സെഷന്‍സ് കോടതി തള്ളിയത് കേസിലെ 8 പ്രതികളുടെ ജാമ്യപേക്ഷ. സര്‍ക്കാര്‍ ജീവക്കാര്‍ നടത്തിയ അക്രമം ഗൗരവതരമെന്ന കോടതി നിരീക്ഷണം. സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെ പൊതുമുതല്‍ നശിപ്പിക്കുന്നത് അംഗീകരിക്കാന്‍ ആകില്ലെന്നും കോടതി.

2. നഷ്ടപരിഹാരം കെട്ടിവയ്ക്കാന്‍ തയ്യാറാണെന്ന് അറിയിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല. പ്രതികളുടെ റിമാന്‍ഡ് കാലാവധി അടുത്ത മാസം എട്ട് വരെ നീട്ടി. ദേശീയ പണിമുടക്കിന്റെ രണ്ടാം ദിവസമാണ് തിരുവനന്തപുരം സെക്രട്ടേറിയേറ്റിന് സമീപമുള്ള എസ്.ബി.ഐ ശാഖയ്ക്ക് നേരെ എന്‍.ജി.ഒ യൂണിയന്‍ നേതാക്കള്‍ ആക്രമണം നടത്തിയത്

3 സംവിധായകന്‍ പ്രിയാനന്ദനെ മര്‍ദ്ദിച്ച കേസില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. കൊടുങ്ങല്ലൂരില്‍ നിന്ന് പൊലീസ് പിടിയിലായത് വല്ലച്ചിറ സ്വദേശി സരോവര്‍. പ്രതിയെ ചേര്‍പ്പ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. പൊലീസ നടപടി, ഇത്തരം സംഭവങ്ങള്‍ വച്ചുപൊറുപ്പിക്കില്ലെന്ന് മുഖ്യമന്ത്രി പ്രതികരിച്ചതിന് പിന്നാലെ. പ്രയിനന്ദന് നേരെ ഉണ്ടായ ആക്രമണം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് മേലെ ഉള്ള കടന്നുകയറ്റം എന്ന് മുഖ്യമന്ത്രി. ആര്‍.എസ്.എസ് ആക്രമണം അപലപനീയമെന്നും പ്രതികരണം.

4 തൃശൂര്‍ വല്ലച്ചിറയില്‍ വച്ച് സംവിധായകന്‍ പ്രിയനന്ദന് നേരെ ആക്രമണം ഉണ്ടായത് ഇന്ന് രാവിലെ. നടുറോഡില്‍ വച്ച് ചാണകം വെള്ളം ഒഴിച്ച് മര്‍ദ്ദിക്കുക ആയിരുന്നു. ആസൂത്രിത ആക്രമണം, ശബരിമല വിഷയത്തിലെ പ്രിയനന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദം ആയതിന് പിന്നാലെ. ഇതൊരു തുടക്കം മാത്രം എന്നും പുറത്തിറങ്ങാന്‍ അനുവദിക്കില്ലെന്ന് അക്രമി പറഞ്ഞതായി പ്രിയനന്ദന്‍.

5 പൊലീസ് സുരക്ഷയ്ക്ക് വേണ്ടി അപേക്ഷിക്കില്ല. ജനാധിപത്യ രാജ്യത്ത് പൊലീസ് അകമ്പടിയോടെ നടക്കാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ അക്രമത്തില്‍ നിയമ നടപടികളുമായി മുന്നോട്ടു പോകും എന്നും പ്രിയനന്ദന്‍. അതേസമയം, സംവിധായകന് എതിരായ ആക്രമണത്തില്‍ ബി.ജെ.പിക്ക് ബന്ധമില്ലെന്ന് പാര്‍ട്ടി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍.

6 ശ്രീനാരായണ ഗുരുവിന്റെ ജനനം മുതല്‍ മഹാസമാധി വരെയുള്ള മുഹൂര്‍ത്തങ്ങള്‍ കോര്‍ത്തിണക്കി കൗമുദി ടിവി ഒരുക്കുന്ന മഹാഗുരു മെഗാ പരമ്പരയുടെ പ്രചരണ നാലാം ദിവസത്തില്‍. കാര്‍ത്തിക പള്ളിയിലെ എസ്.എന്‍.ഡി.പി യോഗത്തിന്റെ സ്വീകരണത്തിനു ശേഷം അമ്പലപ്പുഴയില്‍ എത്തിയ പ്രയാണത്തെ യൂണിയന്‍ പ്രസിഡന്റ് പി ഹരിദാസ് ഹാരാര്‍പ്പണം നടത്തി സ്വീകരിച്ചു. ബോര്‍ഡ് അംഗം എ.കെ. രംഗരാജന്‍, എം. രാജേഷ്, കെ. ഭാസി, കെ.പി ബെജു, സുരാജ് തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു

7 മുനമ്പത്തു നിന്ന് 2013ലും മനുഷ്യ കടത്ത് നടന്നതായി പൊലീസ് കസ്റ്റഡിയില്‍ എടുത്ത ഡല്‍ഹി സ്വദേശിയുടെ മൊഴി. മുനമ്പത്തു നിന്നും ദയാമാത ബോട്ടില്‍ 120 പേരെ കടത്തിയ സംഭവത്തില്‍ ഡല്‍ഹിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്ത പ്രഭു ആണ് നേരത്തെയും മനുഷ്യ കടത്ത് നടന്നതായി പൊലീസിന് മൊഴി നല്‍കിയത്

8. 2013-ല്‍ ഓസ്‌ട്രേലിയയ്ക്ക് അടുത്തുള്ള ക്രിസ്മസ് ദ്വീപിലേക്കാണ് മുനമ്പത്തു നിന്നും മനുഷ്യക്കടത്ത് നടത്തിയത്. ദ്വീപില്‍ നിന്ന് കടക്കാന്‍ ശ്രമിച്ചവരെ പിടികൂടി ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തിരിച്ച് അയക്കുക ആയിരുന്നു. ഇതിനു ശേഷം പല തവണ മുനമ്പത്തു നിന്നും മനുഷ്യ കടത്തിന് ശ്രമം നടന്നിട്ടുണ്ട് എന്നും പിടിയിലായ പ്രഭു അന്വേഷണ സംഘത്തിന് മൊഴി നല്‍കി. കസ്റ്റഡിയില്‍ കഴിയുന്ന ഇയാളുടെ അറസ്റ്റ് പൊലീസ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഡല്‍ഹിയില്‍ നിന്ന് 71 പേരെ മുനമ്പത്ത് എത്തിച്ചതില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് പൊലീസ് കണ്ടെത്തി ഇരുന്നു

9 പതിനാലാം കേരള നിയമസഭയുടെ ബഡ്ജറ്റ് സമ്മേളനത്തിന് തുടക്കം. ഗവര്‍ണര്‍ ജസ്റ്റിസ് പി സദാശിവത്തിന്റെ നയപ്രഖ്യാപനത്തോടെ ആണ് സമ്മേളനത്തിന് തുടക്കം ആയത്. സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണര്‍ നയപ്രഖ്യാപനം ആരംഭിച്ചത് മലയാളത്തില്‍. കേന്ദ്ര ഫണ്ട് അനുവദിക്കാത്തതില്‍ മോദി സര്‍ക്കാരിനെ വിമര്‍ശിച്ച നയ പ്രസംഗത്തില്‍ ശബരിമല, ലിംഗസമത്വം വിഷയങ്ങളിലെ സര്‍ക്കാര്‍ നിലപാടുകളെ ഉയര്‍ത്തിപ്പിടിച്ചു. പ്രളയ സമയത്തെ പ്രവര്‍ത്തനത്തനങ്ങളെ പ്രശംസിക്കാനും ഗവര്‍ണര്‍ മറന്നില്ല

10. പ്രളയത്തെ അതിജീവിക്കാന്‍ കേരളത്തിന് കഴിഞ്ഞു. അതിനായുള്ള നടപടികള്‍ സര്‍ക്കാര്‍ കൈക്കൊണ്ടു. കേരളത്തിന്റെ 100 വര്‍ഷത്തെ ചരിത്രത്തിനിടെ ഏറ്റവും വലിയ പ്രളയം നേരിട്ട വര്‍ഷമാണ് കടന്നു പോയത്. മത്സ്യ തൊഴിലാളികള്‍ ഉള്‍പ്പടെ ഉള്ളവര്‍ പ്രളയ ബാധിത പ്രദേശങ്ങളില്‍ എത്തി രക്ഷാപ്രവര്‍ത്തനം നടത്തിയത് അഭിനന്ദനാര്‍ഹം. വ്യോമ സേന, കേന്ദ്ര ദുരിത നിവാരണ സേന എന്നിവര്‍ കാര്യക്ഷമമായി പ്രവര്‍ത്തിച്ചു എന്നും ഗവര്‍ണര്‍. കേന്ദ്ര സര്‍ക്കാരിന് എതിരെയും നയ പ്രസംഗത്തില്‍ വിമര്‍ശനം

11.കേന്ദ്ര- സംസ്ഥാന ബന്ധം ശരിയായ നിലയിലല്ല. സംസ്ഥാനത്തിന്റെ വികസന നേട്ടങ്ങള്‍ കേന്ദ്ര സഹായത്തിന് തടസമാവുന്നു. ഭിന്നലിംഗക്കാരുടെ ക്ഷേമത്തിന് ആയി ആദ്യമായി ബില്‍ അവതരിപ്പിച്ച സംസ്ഥാനം ആണ് കേരളം. അഴിമതി കുറഞ്ഞതും സൈബര്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതും ആയ സംസ്ഥാനം ആണ് കേരളം. ക്രമസമാധാന പാലനത്തിലും ഇന്ത്യയില്‍ ഒന്നാം സ്ഥാനം കേരളത്തിന് ആണ്

12.ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യത ആണ്. അതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചു. ലിംഗ സമത്വം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യത ഉണ്ട്. രണ്ടു വര്‍ഷത്തിനിടെ വികസന നേട്ടങ്ങള്‍ കൊയ്യാനും സര്‍ക്കാരിന് ആയി. കൊല്ലം ബൈപ്പാസ്, ഗെയില്‍ പൈപ്പ് ലൈന്‍ പദ്ധതി, മലവയോര ഹൈവേ, കണ്ണൂര്‍ വിമാനത്താവളം തുടങ്ങിയവ യാഥാര്‍ത്ഥ്യമാക്കാനും സര്‍ക്കാരിന് ആയെന്ന് നയ പ്രഖ്യാപനത്തില്‍ ഗവര്‍ണര്‍