കൊച്ചി: റിപ്പബ്ളിക് ദിന വില്‌പനയിൽ പ്രീമിയം സ്‌മാർട്‌ഫോൺ നിർമ്മാതാക്കളായ വൺപ്ളസിന്റെ പുത്തൻ മോഡലായ വൺപ്ലസ് 6ടിക്ക് അഷ്വേർഡ് അപ്‌ഗ്രേഡ് പ്രോഗ്രാം ഓഫർ. ആമസോണിൽ നിന്നോ വൺപ്ളസ് സ്‌റ്രോറിൽ നിന്നോ വൺപ്ളസ് 6ടി വാങ്ങുന്നവർക്ക് പിന്നീട്, വൺപ്ളസിന്റെ പുതുതായി ഇറങ്ങുന്ന മോഡലുകളിലേക്ക് അപ്‌ഗ്രേഡ് ചെയ്യുമ്പോൾ 40 മുതൽ 70 ശതമാനം വരെ ബൈബാക്ക് വാല്യൂ ഉറപ്പാക്കുന്ന ഓഫറാണിത്.
വൺപ്ളസ് 6ടി വാങ്ങുന്ന ദിവസം മുതൽ 12മാസം വരെയാണ് ഓഫർ. വൺപ്ളസ് അപ്‌ഗ്രേഡ് പ്രോഗ്രാം ലഭിക്കാൻ 199 രൂപ നൽകണം. 1,500 രൂപ ഉടനടി ക്യാഷ്ബാക്ക് സൗകര്യവും എക്‌സ്‌ചേഞ്ചിന്മേൽ 2,000 രൂപ അഡിഷണൽ ഓഫറും ആറുമാസത്തെ നോ കോസ്‌റ്ര് ഇ.എം.ഐയും ലഭിക്കും.