പരീക്ഷാകേന്ദ്രം
പിനാക്കിൾ സ്‌കൂൾ ഒഫ് എൻജിനിയറിംഗ് & ടെക്‌നോളജി, അഞ്ചൽ (സെന്റർ നം. 266) നിലവിൽ പരീക്ഷാ കേന്ദ്രമല്ലാത്ത സാഹചര്യത്തിൽ അവിടെ സെന്ററായി ബി.ടെക് സപ്ലിമെന്ററി പരീക്ഷയ്ക്ക് (2019 ജനുവരി 29 മുതൽ നടത്തുന്ന) രജിസ്റ്റർ ചെയ്തിട്ടുളള വിദ്യാർത്ഥികൾ വിദ്യാ അക്കാഡമി ഒഫ് സയൻസ് & ടെക്‌നോളജി മലക്കൽ, കിളിമാനൂരിൽ നിന്നും ഹാൾ ടിക്കറ്റ് കൈപ്പറ്റി അതേ സെന്ററിൽ പരീക്ഷ എഴുതണം.
ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം
ബി.ടെക് ഡിഗ്രി കോഴ്സ് (2013 അഡ്മിഷൻ) നേടി അഞ്ച് വർഷം പൂർത്തിയാക്കിയ പരാജയപ്പെട്ട വിദ്യാർത്ഥികൾക്ക് ഈവൻ (even) സെമസ്റ്ററുകളുടെ ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്തുന്നതിന് അവസരം നൽകുന്നതാണ്. സർവകലാശാലയുടെ കീഴിൽ റഗുലർ കോഴ്സ് ഇല്ലാത്തതിനാൽ പഠിച്ച കോളേജിലെ പ്രിൻസിപ്പൽ റഗുലർ ഫാക്കൽറ്റിയെ ഇതിനായി വിനിയോഗിച്ച് കോഴ്സിലെ ആവശ്യകത അനുസരിച്ച് ഇന്റേണൽ മാർക്ക് മെച്ചപ്പെടുത്താം. ഒരു സെമസ്റ്ററിൽ ഒരു പ്രാവശ്യം മാത്രമേ അപേക്ഷ നൽകാൻ സാധിക്കൂ. അപേക്ഷയോടൊപ്പം 700 രൂപ ഫീസ് ഓരോ സെമസ്റ്ററിനും അടയ്‌ക്കണം. അപേക്ഷ നൽകാനുളള അവസാന തീയതി ഫെബ്രുവരി 21. അപേക്ഷയുടെ പകർപ്പും വിശദവിവരങ്ങളും വെബ്‌സൈറ്റിൽ.
പരീക്ഷാഫലം
2018 നവംബറിൽ നടത്തിയ എം.ഫിൽ കെമിസ്ട്രി (സി.എസ്.എസ്)(2017-2018) കെമിസ്ട്രി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
കെ മാറ്റ് പരീക്ഷ
കേരളത്തിലെ എല്ലാ സർവകലാശാലകളിലേക്കും, സർവകലാശാലകളുടെ കീഴിലുളള കോളേജുകളിലേക്കും 2019 ലെ എം.ബി.എ പ്രവേശനത്തിന് അർഹത നേടുന്നതിനുളള പ്രവേശന പരീക്ഷയായ കെ മാറ്റ് കേരള, ഫെബ്രുവരി 17 ന് നടത്തും. അപേക്ഷകൾ 31ന് വൈകിട്ട് 5 മണിക്ക് മുമ്പായി ഓൺലൈനായി സമർപ്പിക്കാം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പരീക്ഷാഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം. വിശദവിവരങ്ങൾക്കും അപേക്ഷകൾ സമർപ്പിക്കുന്നതിനും kmatkerala.inണ ഫോൺ: 0471-2335133, 8547255133.