തിരുവനന്തപുരം : ദക്ഷിണ വ്യോമസേനാ മേധാവി എയർമാർഷൽ ബി.സുരേഷിന് മികച്ച സേവനത്തിന് രാഷ്ട്രപതിയുടെ പരമവിശിഷ്ട സേവാ മെഡൽലഭിച്ചു. തിരുവന്തപുരം സ്വദേശിയാണ് സുരേഷ്.
1980 ഡിസംബർ 13-ന് വ്യോമസേനയിൽ യുദ്ധ വൈമാനികനായി കമ്മിഷൻ ചെയ്ത എയർമാർഷൽ സുരേഷ് ഡെറാഡൂണിലെ രാഷ്ടീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ഖടക്വാസലയിലെ നാഷണൽ ഡിഫൻസ് അക്കാഡമി, ടാക്‌റ്റിക്സ് ആൻഡ് എയർ കോംബാറ്റ് ഡവലപ്‌മെന്റ് എസ്റ്റാബ്ലിഷ്‌മെന്റ് , വെല്ലിങ്ടണ്ണിലെ ഡിഫൻസ് സർവ്വീസസ് സ്റ്റാഫ് കോളേജ് എന്നിവി
ടങ്ങലിൽ പഠനം. ബ്രിട്ടനിലെ ക്രാൻഫീൽഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദാനന്ദ ബിരുദം. 2018 ആഗസ്റ്റ് 1-ന് ദക്ഷിണ വ്യോമസേനാ മേധാവിയായി.
സ്തുത്യർഹ സേവനത്തിന് രാഷ്ട്രപതിയുടെ അതിവിശിഷ്ട സേവാമെഡൽ, വായുസേനാ മെഡൽ എന്നിവയും ലഭിച്ചിട്ടുണ്ട്.
ബ്രിഗേഡിയർ സി.ജി.അരുണിന്
വിശിഷ്ട സേവാ മെഡൽ
തിരുവനന്തപുരം സ്വദേശിയും പാങ്ങോട് സൈനിക കേന്ദ്രം മേധാവിയുമായ ബ്രിഗേഡിയർ സി.ജി.അരുണിന് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ വിശിഷ്ട സേവാ മെഡൽ ലഭിച്ചു. തിരുവനന്തപുരം സെന്റ് തോമസ് റസിഡൻഷ്യൽ സ്‌കൂളിലെയും നാഷണൽ ഡിഫൻസ് അക്കാഡമിയിലെയും പൂർവ്വ വിദ്യാർത്ഥിയാണ്. കരസേനയുടെ കുമയൂൺ റെജിമെന്റിൽ 1991-ലാണ് കമ്മിഷൻ ചെയ്തത്. വെല്ലിങ്ടണ്ണിൽ ഡിഫൻസ് സർവ്വീസ് സ്റ്റാഫ് കോളേജിൽ അദ്ധ്യാപകനായും, രാഷ്ട്രിയ റൈഫിൾസിസ് ഗ്രേഡ്-1 ഓപ്പറേഷൻസ് ഓഫീസറായും, കരസേനാസ്ഥാനത്ത് സുപ്രധാനമായ പല തസ്തികകളിലും പ്രവർത്തിച്ചിട്ടുണ്ട്.
വിംഗ് കമാൻഡർ ബി.പ്രശാന്തിന് വായുസേനാ മെഡൽ
സുലൂർ എയർഫോഴ്സ് സ്റ്റേഷനിലെ ഗരുഡ് കമാൻഡോ സ്‌പെഷ്യൽ ഫോഴ്സ് കമാൻഡിംഗ് ഓഫീസറായ വിംഗ് കമാൻഡർ ബി.പ്രശാന്തിന് മികച്ച സേവനത്തിനുള്ള രാഷ്ട്രപതിയുടെ വായുസേനാ മെഡൽ (ഗാലന്ററി) ലഭിച്ചു. തീവ്രവാദി /നക്സൽ വിരുദ്ധ ഓപ്പറേഷനുകളിലും, ദുരന്തനിവാരണ പ്രവർത്തനങ്ങളിലും മികച്ച പ്രകടനം. ഓഖി ചുഴലിക്കാറ്റ്, തേനി കാട്ടുതീ, കേരളത്തിലെ പ്രളയം എന്നീ ദുരന്തങ്ങളിൽ അദ്ദേഹത്തിന്റെ ഗരുഡ് കമാൻഡോ അംഗങ്ങൾ രക്ഷാപ്രവർത്തനം നടത്തിയിരുന്നു. മികച്ച സേവനന്തിന് 2012-ൽ വ്യോമസേനാ മേധാവിയുടെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്.