modi-rahul-

ഭുവനേശ്വർ: നരേന്ദ്രമോദി ഒരുതവണ കൂടി പ്രധാനമന്ത്രിയാകാതിരിക്കാൻ പോരാടുമെന്ന് കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധി. മോദിയോട് എനിക്കും അദ്ദേഹത്തിന് തിരിച്ചും അഭിപ്രായവ്യാത്യസമുണ്ട്. പക്ഷേ മോദിയോട് വെറുപ്പില്ലെന്ന് രാഹുൽ പറഞ്ഞു. ഒഡീഷയിൽ ഭുവനേശ്വർ ഡയലോഗ് എന്ന സംവാദപരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തെ ബഹുമാനിക്കുന്നതായി രാഹുൽ തുടർന്നു പറഞ്ഞു. പ്രധാനമന്ത്രി എന്നെ അധിക്ഷേപിക്കുന്നതു കാണുമ്പോൾ എനിക്ക് അദ്ദേഹത്തെ കെട്ടിപ്പിടിക്കാനാണ് തോന്നുന്നത്. എന്നെയും കോൺഗ്രസ് പാർട്ടിയെയും അദ്ദേഹം വെറുക്കുന്നു. അത് അദ്ദേഹത്തിന്റെ പാർചട്ടിയുടെ രീതിയാണ്,​ പക്ഷേ ഞങ്ങളുടെ പാർട്ടിയോ ഞാനോ ആരെയും വെറുക്കാരില്ലെന്ന് രാഹുൽ വ്യക്തമാക്കി.