കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മി എന്റർപ്രൈസിന്റെ ഷോറൂമുകളിൽ ബിഗ് റിപ്പബ്ളിക് സെയിൽ ആരംഭിച്ചു. 31വരെ നീളുന്ന സെയിലിൽ ഗൃഹോപകരണങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, നിത്യോപയോഗ സാധനങ്ങൾ, അടുക്കള ഉപകരണങ്ങൾ തുടങ്ങിയവ വൻ വിലക്കുറവിൽ ലഭിക്കും. വൈദ്യുതിബന്ധം വിച്‌ഛേദിച്ചാലും 12 മണിക്കൂർവരെ തണുപ്പ് നിലനിറുത്തുന്ന ഇൻവെർട്ടർ റഫ്രിജറേറ്ററുകൾ, പവർ സേവിംഗ്‌സ് ഇൻവെർട്ടർ എ.സികൾ, ഫ്രണ്ട് ലോഡ് വാഷിംഗ് മെഷീനുകൾ, സ്‌മാർട് ടിവികൾ തുടങ്ങിയ ന്യൂജനറേഷൻ ഉത്‌പന്നങ്ങളും ഓഫറിലൂടെ സ്വന്തമാക്കാം.
പഴയ ഗൃഹോപകരണങ്ങൾ മികച്ച വിലയിൽ എക്‌സ്‌ചേഞ്ച് ചെയ്‌ത് പുതിയത് വാങ്ങാനും ഇഷ്‌ടപ്പെട്ട ഉത്‌പന്നങ്ങൾ പലിശരഹിത തവണ വ്യവസ്ഥയിൽ സ്വന്തമാക്കാനും അവസരമുണ്ട്. ഓഫർ കാലയളവിൽ ബിസ്‌മിയിൽ നിന്ന് പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് നറുക്കെടുപ്പിലൂടെ ഒരുകിലോ സ്വർണം നേടാനും അവസരമുണ്ട്. ഇന്ത്യൻ, ഇംപോർട്ടഡ് ക്രോക്കറി ഉത്‌പന്നങ്ങൾ, അരി, ബസ്‌മതി റൈസ്, റവ, കറി പൗഡറുകൾ, പയർവർഗങ്ങൾ തുടങ്ങിയവ 50 ശതമാനം വരെ വിലക്കുറവിൽ ലഭിക്കും. ഒട്ടേറെ ഉത്‌പന്നങ്ങൾക്ക് ഒന്നിനൊന്ന് സൗജന്യം, തിരഞ്ഞെടുത്ത ഉത്‌പന്നങ്ങൾക്ക് കോംബോ ഓഫർ എന്നിവയും ലഭ്യമാണ്.