കൊച്ചി: കേരളത്തിലെ കുട്ടികൾക്കിടയിലെ മികച്ച പാചക പ്രതിഭയെ കണ്ടെത്താനായി ലുലുമാൾ സംഘടിപ്പിച്ച മത്സരത്തിലെ വിജയിയെ നാളെ അറിയാം. ലുലുമാളിൽ നാളെ നടക്കുന്ന ലുലു സ്‌പാർക്കീസ് ലിറ്രിൽ ഷെഫ് മത്സരത്തിന്റെ ഗ്രാന്റ് ഫിനാലെയിൽ വിജയികളെ തിരഞ്ഞെടുക്കും. ഒരുമാസം നീളുകളും 250 പേർ പങ്കെടുക്കുകയും ചെയ്‌ത മത്സരത്തിന് കുട്ടികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ആവേശകരമായ പ്രതികരണം ലഭിച്ചിരുന്നു.
മത്സരത്തിൽ ഒന്നാമതെത്തുന്ന കുട്ടിക്ക് 50,000 രൂപയാണ് സമ്മാനം. രണ്ടാംസ്ഥാനത്തിന് 25,000 രൂപയും മൂന്നാംസ്ഥാനത്തിന് 10,000 രൂപയും ലഭിക്കും. കൂടാതെ, പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നുണ്ട്. എട്ട് മുതൽ 12 വയസുവരെയുള്ള കുടികൾക്കായാണ് മത്സരം സംഘടിപ്പിച്ചത്. പാചക നൈപുണ്യം തെളിയിക്കുന്ന 60 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ അപ്‌ലോഡ് ചെയ്‌ത കുട്ടികളിൽ നിന്നാണ് പ്രാഥമിക മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യരായവരെ കണ്ടെത്തിയത്.
ഡിസംബർ 22നും 23നും നടന്ന ലൈവ് ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ടവരെ അവസാനഘട്ട മത്സരത്തിലും ഉൾപ്പെടുത്തി. മത്സരാർത്ഥികൾക്ക് പ്രമുഖ പാചക വിദഗ്ദ്ധർ പരിശീലനം നൽകിയിരുന്നു. പാചകമേഖലയിലെ പ്രമുഖരാണ് വിധികർത്താക്കളാകുന്നത്.