ലക്‌നൗ: പ്രിയങ്കാ ഗാന്ധിയെ കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി നിയമിച്ചതിനെ പരിഹസിച്ച് ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പ്രിയങ്കയുടെ വരവ് കോൺഗ്രസിന് യാതൊരു പ്രയോജനവും ചെയ്യില്ലെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു.
പൂജ്യവും പൂജ്യവും കൂട്ടിയാൽ പൂജ്യം മാത്രമേ ലഭിക്കൂ. കോൺഗ്രസ് ഒരുവലിയ പൂജ്യമാണ്. ആര് അതിലേക്ക് വന്നാലും പോയാലും ഒരുപ്രശ്നവും ഉണ്ടാകില്ലെന്നും അദ്ദേഹം പരിഹസിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മണ്ഡലമായ വാരാണസി, യോഗി ആദിത്യനാഥിന്റെ മണ്ഡലമായ ഗോരഖ്പൂർ എന്നിവ പ്രിയങ്ക ഗാന്ധിയുടെ ചുമതലയിലുള്ള കിഴക്കൻ ഉത്തർപ്രദേശിലാണ് വരുന്നത്. വാരാണസിയിലോ, ഗൊരഖ്പുരിലോ പ്രിയങ്കയെ മത്സരിപ്പിക്കണമെന്ന് കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു.